Connect with us

മോഹൻലാലിൻറെ തീപ്പൊരി പ്രസംഗത്തെ കുറിച്ച് ഇന്ദ്രൻസിനു പറയാനുള്ളത്..

Interviews

മോഹൻലാലിൻറെ തീപ്പൊരി പ്രസംഗത്തെ കുറിച്ച് ഇന്ദ്രൻസിനു പറയാനുള്ളത്..

മോഹൻലാലിൻറെ തീപ്പൊരി പ്രസംഗത്തെ കുറിച്ച് ഇന്ദ്രൻസിനു പറയാനുള്ളത്..

മോഹൻലാലിൻറെ തീപ്പൊരി പ്രസംഗത്തെ കുറിച്ച് ഇന്ദ്രൻസിനു പറയാനുള്ളത്..

ഇന്ദ്രൻസിനു അവാർഡ് കിട്ടിയപ്പോൾ കേരളക്കരയൊന്നാകെയാണ് കയ്യടിച്ചത്. ഏറെ നാളായി മനസിൽ കൊണ്ട് നടന്ന ആഗ്രഹമാണീ അവാർഡെന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. ചടങ്ങിൽ വിവാദങ്ങൾ മാറ്റി നിർത്തി മോഹൻലാൽ നടത്തിയ പ്രസംഗത്തെ കുറിച്ചും അവാർഡിനെ കുറിച്ചും ഇന്ദ്രൻസ് പറയുന്നു .

“ഒരുപാട് നാളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹമാണിത്. ഇതിനുമുമ്പ് അപ്പോത്തിക്കിരിയിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പക്ഷെ, മികച്ച നടനുള്ള പുരസ്കാരത്തിന് വീണ്ടും കാത്തിരിക്കേണ്ടി വന്നു. കഥയും കഥാപാത്രവും ഒക്കെ ഒത്തുവന്നാലേ ഇത്തരമൊരു വേഷം ലഭിക്കൂ. ഇന്നലെ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഒരു ഒഴുക്കിലങ്ങുപോയി എന്നു പറയേണ്ടിവരും. യാന്ത്രികമായിരുന്നു ഇന്നലെ എന്റെ പ്രവൃത്തികൾ എന്നുവേണം കരുതാൻ.”

മോഹൻലാലിൻറെ പ്രസംഗത്തെ കുറിച്ച് ഇന്ദ്രൻസിന്റെ അഭിപ്രായം ഇങ്ങനെയാണ് . “ലാൽ സാറിന്റെ മനസ്സിലെ നന്മയാണ് ആ പ്രസംഗത്തിലൂടെ കാട്ടിയത്. പലസമയത്ത് പലതരത്തിലുള്ള വാക്കുകൾ പലരിൽ നിന്നുമുണ്ടായേക്കാം. അതെല്ലാം ആ ഒരു രോഷത്തിൽ നിന്നുണ്ടാകുന്നത്. പിന്നീട് ഒരുമിച്ചുകാണുമ്പോൾ ചിരിക്കും സംസാരിക്കും, പരസ്പരം ബഹുമാനിക്കും. ഇതാണ് മനുഷ്യരിലുള്ള നന്മ, അത് തന്നെയാണ് സിനിമയിലും.

ഇന്ദ്രന്‍സിനെപ്പോലെ അഭിനയിക്കാൻ ആയില്ലല്ലോ എന്ന് ലാൽ സാർ പറയുമ്പോൾ, അത് ആ ഒരു സിനിമയിലേ കഥാപാത്രമോ ആയി ബന്ധപ്പെട്ടിരിക്കും. നല്ല വേഷങ്ങൾ ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാനും കഴിയൂ. അപ്പോഴാണ് പുരസ്കാരങ്ങളും നിർണയിക്കപ്പെടുന്നത്. അതായിരിക്കും ലാൽസാർ ഉദ്ദേശിച്ചത്.”

indrans about mohanlal

More in Interviews

Trending

Recent

To Top