Connect with us

സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ആയത്; ഫിറ്റ്‌നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍…; വീഡിയോയുമായി റിമി ടോമി

Malayalam

സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ആയത്; ഫിറ്റ്‌നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍…; വീഡിയോയുമായി റിമി ടോമി

സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ആയത്; ഫിറ്റ്‌നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍…; വീഡിയോയുമായി റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഫിറ്റ്‌നെസിനും വളരെയധികം പ്രാധാന്യം നല്‍കുന്ന താരമാണ് റിമി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള റിമിയുടെ ലുക്കും ഇപ്പോഴത്തെ ലുക്കും കണ്ടാല്‍ ശരിക്കും ഞെട്ടും. ഇപ്പോഴിതാ എങ്ങനെയാണ് ഇപ്പോള്‍ കാണുന്നത് പോലെ റിമി മെലിഞ്ഞ് സുന്ദരി ആയതെന്ന് വ്യക്തമാക്കുകയാണ് റിമി. ആറ് വര്‍ഷമായി ഫിറ്റ്‌നസ് ട്രെയിനിംഗ് പിന്തുടരുകയാണ് റിമി. വര്‍ഷങ്ങള്‍ നീണ്ട തന്റെ ഫിറ്റ്‌നസ് യാത്രയുടെ വീഡിയോ റിമി തന്നെയാണ് പങ്കുവെച്ചത്.

വര്‍ക്കൗട്ടിനിടയില്‍ ജിമ്മില്‍ നിന്നുമുള്ള വീഡിയോ ആണ് റിമി ഷെയര്‍ ചെയ്തത്. താന്‍ സ്വയം ചലഞ്ച് ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ആയതെന്നും റിമി പറയുന്നു. നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍ മാറ്റം ഉണ്ടാകില്ല. ഫിറ്റ്‌നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 മുതല്‍ 2024 വരെ) ദൈവത്തിന് നന്ദി, എന്നാണ് വീഡിയോയ്ക്ക് റിമി ക്യാപ്ഷന്‍ കൊടുത്തത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നമ്മള്‍ നമ്മളെ സ്‌നേഹിക്കണമെന്ന് റിമി പഠിപ്പിക്കുന്നുവെന്നും ജീവിതത്തില്‍ ഒന്നിനു മുന്നിലും തോറ്റ് കാെടുക്കരുതെന്ന പഠമാണ് റിമി പഠിപ്പിക്കുന്നതെന്നും, ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ജീവിക്കാന്‍ പറ്റട്ടേയെന്നും ചിലര്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ താരം കൂടുതല്‍ ശ്രദ്ധകൊടുത്ത് തുടങ്ങിയത് വിവാഹമോചനത്തിനുശേഷമാണ്. ഷോയും യാത്രകളും എല്ലാമായി വീട്ടിലിരിക്കാന്‍ റിമിക്ക് നേരമില്ല.

റിമി ബിസിനസുകാരനായ റോയ്‌സിനെയാണ് വിവാഹം ചെയ്തത്. കുറച്ച് വര്‍ഷങ്ങള്‍ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ചതിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. റോയ്‌സ് അടുത്തിടെയാണ് വീണ്ടും വിവാഹം കഴിച്ചത്. റിമിയുടെ രണ്ടാമത്തെ കുറച്ച് നിരവധി ഗോസിപ്പുകള്‍ നിരന്തരം വരാറുണ്ടെങ്കിലും താരം അതിനെയെല്ലാം ചിരിച്ച് തള്ളാറാണ് പതിവ്. അടുത്തിടെ സിനിമ മേഖലയില്‍ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പ്രചരിച്ചിരുന്നത്.

അതൊരു പ്രമുഖ നടനാണെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍. ഇത് വ്യാപകമായി പ്രചരിച്ചതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു.

തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്. തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 2008 ലായിരുന്നു റിമിയുടെ വിവാഹം. റോയ്‌സ് ആയിരുന്നു റിമിയുടെ ഭര്‍ത്താവ്. ഇരുവരും 2019 ലാണ് പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു റിമിയുടേത്.

ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന ആരാധകര്‍ ഏറെയായിരുന്നു. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ഇന്ന്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്. ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും സജീവമായതോടെ റിമിയ്ക്കുള്ള ആരാധക പിന്തുണയും ഏറിയിട്ടുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top