Connect with us

നല്ല കപ്പിള്‍, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാല്‍… മുഖം വരെയും ഒരേപോലെ; ഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നതും ഭാഗ്യമാണെന്ന് റിമി ടോമി

Malayalam

നല്ല കപ്പിള്‍, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാല്‍… മുഖം വരെയും ഒരേപോലെ; ഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നതും ഭാഗ്യമാണെന്ന് റിമി ടോമി

നല്ല കപ്പിള്‍, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാല്‍… മുഖം വരെയും ഒരേപോലെ; ഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നതും ഭാഗ്യമാണെന്ന് റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ റിമി ടോമിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നടി സ്വാസികയുടെയും നടന്‍ പ്രേമിന്റെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ റിമി എത്തിയിരുന്നു. അതിനിടയില്‍ അവിടെ കൂടിയ ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കവെ റിമി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്വാസികയുടെ വിവാഹത്തെ കുറിച്ച് സംസാരിച്ചാണ് റിമി തുടങ്ങുന്നത്. അതിനിടയില്‍ ചില ചോദ്യങ്ങള്‍ക്ക് പതിവുപോലെ തഗ് മറുപടികളും താരം നല്‍കി.

‘വിവാഹം തകര്‍ക്കുകയല്ലേ… എത്ര ഫങ്ങ്ഷനാണ് മെഹന്ദി, ഗുലാബി, ഹിന്ദുസ്ഥാനി എന്നൊക്കെ പറയുംപോലെ. അഞ്ചോളം ഫങ്ഷന്‍സ് ആയിരുന്നു. അഭിലാഷ് ആയിരുന്നു മേക്ക്അപ് ആര്‍ട്ടിസ്റ്റ്. സ്വാസിക തകര്‍ത്തു. നല്ല കപ്പിള്‍.’ ‘ഞാന്‍ പറഞ്ഞു… മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന്. ഇങ്ങനെ ഒരേ സ്വഭാവം ഒക്കെ കിട്ടുക എന്ന് പറഞ്ഞാല്‍. മുഖം വരെയും ഒരേപോലെ. ഒരേ പോലെ ഇങ്ങനെ കിട്ടുന്നതും ഒരേ വൈബ് ഉള്ളവര്‍ ഒന്നിക്കുന്നതും ഭാഗ്യമല്ലേ’, എന്നാണ് റിമി സ്വാസികയേയും പ്രേമിനേയും കുറിച്ച് സംസാരിച്ച് പറഞ്ഞത്.

ശേഷം പോകാന്‍ ഒരുങ്ങിയ റിമിയോട് കഴിച്ചായിരുന്നോ ചേച്ചി എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തഗ് മറുപടിയാണ് റിമി നല്‍കിയത്. ഒരു കല്യാണം കഴിച്ചായിരുന്നു എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. വിവാഹമോചനത്തെയൊന്നും ഓര്‍ത്ത് വിഷമിച്ച് ജീവിതം ബലികഴിച്ച് ജീവിക്കുന്നയാളല്ല റിമി ടോമി. എന്തിനോടും പോസിറ്റീവ് ആറ്റിറ്യൂഡാണ് താരത്തിന്. വിവാഹമോചനത്തിനുശേഷം റിമി ആകെ മാറി.

ശരീരത്തിലാണ് റിമി വലിയ മാറ്റം കൊണ്ടുവന്നത്. തടി കുറച്ച് റിമി മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി. സോഷ്യല്‍മീഡിയയില്‍ താരം കൂടുതല്‍ ശ്രദ്ധകൊടുത്ത് തുടങ്ങിയതും വിവാഹമോചനത്തിനുശേഷമാണ്. ഷോയും യാത്രകളും എല്ലാമായി വീട്ടിലിരിക്കാന്‍ റിമിക്ക് നേരമില്ല. റിമി ബിസിനസുകാരനായ റോയ്‌സിനെയാണ് വിവാഹം ചെയ്തത്. കുറച്ച് വര്‍ഷങ്ങള്‍ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ചതിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. റോയ്‌സ് അടുത്തിടെയാണ് വീണ്ടും വിവാഹം കഴിച്ചത്. റിമിയുടെ രണ്ടാമത്തെ കുറച്ച് നിരവധി ഗോസിപ്പുകള്‍ നിരന്തരം വരാറുണ്ടെങ്കിലും താരം അതിനെയെല്ലാം ചിരിച്ച് തള്ളാറാണ് പതിവ്.

അടുത്തിടെ സിനിമ മേഖലയില്‍ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. അതൊരു പ്രമുഖ നടനാണെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍. ഇത് വ്യാപകമായി പ്രചരിച്ചതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്.

തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 2008 ലായിരുന്നു റിമിയുടെ വിവാഹം. റോയ്‌സ് ആയിരുന്നു റിമിയുടെ ഭര്‍ത്താവ്. ഇരുവരും 2019 ലാണ് പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു റിമിയുടേത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top