Actress
ഇത്രയ്ക്ക് സിംബിള്‍ ആയിരുന്നോ നയന്‍താര; പാതിരാത്രി കൊച്ചിയില്‍ കറങ്ങി നടന്ന് ഐസ്‌ക്രീം കഴിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; വൈറലായി വീഡിയോ
ഇത്രയ്ക്ക് സിംബിള്‍ ആയിരുന്നോ നയന്‍താര; പാതിരാത്രി കൊച്ചിയില്‍ കറങ്ങി നടന്ന് ഐസ്‌ക്രീം കഴിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍; വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്.
ഇപ്പോഴിതാ പാതിരാത്രി കൊച്ചിയില്‍ കറങ്ങി നടന്ന് ഐസ്‌ക്രീം കഴിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നയന്‍താരയുടെ അസിസ്റ്റന്റ്‌സ് തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിനിമാതിരക്കുകള്‍ മാറ്റി വച്ചാണ് നയന്‍താര കൊച്ചിയില്‍ എത്തിയിരിക്കുന്നത്.
രാത്രി രവിപുരം തനിഷ്‌കിന് എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിന് മുന്നില്‍ ഐസ്‌ക്രീമും കഴിച്ചു കൊണ്ടിരിക്കുന്ന നയന്‍താരയെ ആണ് വീഡിയോയില്‍ കാണാനാവുക. തന്റെ ഫോട്ടോയുള്ള പരസ്യ ബോര്‍ഡിന് മുന്നിലാണ് നയന്‍താര ഐസ്‌ക്രീം കഴിച്ചു കൊണ്ടിരുന്നത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അച്ഛനെയും അമ്മയെയും കാണാനായി നയന്‍താര കൊച്ചിയില്‍ എത്താറുണ്ട്. അതേസമയം, അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു.
എസ് ശശികാന്തിന്റെ ‘ടെസ്റ്റ്’ ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 20 വര്‍ഷത്തിലധികമായി സിനിമാ മേഖലയില്‍ തുടരുന്ന തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളില്‍ ഒരാളാണ്.
