Bollywood
ഫോട്ടോ എടുത്ത ആരാധകന്റെ കരണത്തടിച്ച് രേഖ; ഭാഗ്യവാനേ എന്ന് സോഷ്യല്‍ മീഡിയ
ഫോട്ടോ എടുത്ത ആരാധകന്റെ കരണത്തടിച്ച് രേഖ; ഭാഗ്യവാനേ എന്ന് സോഷ്യല്‍ മീഡിയ
നിരവധി ആരാധകരുള്ള നടിയാണ് രേഖ. ഇപ്പോഴിതാ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ചിരിക്കുകയാണ് ബോളിവുഡ് നടി രേഖ. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തുകയായിരുന്നു.
ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം തമാശയ്ക്ക് ആരാധകന്റെ കരണത്ത് ചെറുതായി തട്ടുകയായിരുന്നു. ഇതിന് ശേഷം ആരാധകന്‍ അമ്പരപ്പോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഞെടിയിടയില്‍ ദൃശ്യങ്ങള്‍ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
അടി ലഭിച്ചയാള്‍ ഭാഗ്യവാനാണെന്നും രേഖയുടെ സ്പര്‍ശമനമേറ്റയാള്‍ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ് വീഡിയോയ്ക്ക് വരുന്നത്.
അതിസുന്ദരിയായണ് 65കാരി ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സില്‍ക്കില്‍ വെള്ളി നിറത്തിലുള്ള കുര്‍ത്തചുരിദാറിന് മുകളില്‍ സാരി പോലെ ചുറ്റിപ്പിടിച്ച ഒരു ദുപ്പട്ടയോടൊപ്പം സ്വര്‍ണ്ണവും വെള്ളയും ചേര്‍ന്നുള്ള ദുപ്പട്ട കോമ്പിനേഷന്‍ വസ്ത്രമാണ് ദിവ ധരിച്ചിരുന്നത്. പൊട്ട്‌ലി ബാഗിനൊപ്പം ഗജ്‌റയും ഗോള്‍ഡന്‍ ബീജ് വെഡ്ജുകളും അവര്‍ ധരിച്ചിരുന്നു.
