Connect with us

‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും’; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

Actor

‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും’; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും’; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടന്‍ ആണ് ഉണ്ണി മുകുന്ദന്‍. നടന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഈ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെ ഗണപതിയുമായി ബന്ധപ്പെടുത്തി കമന്റ് ചെയ്ത വ്യക്തിയ്ക്ക് ഉണ്ണിമുകുന്ദന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഗണപതിയ്ക്ക് സിക്‌സ്പാക്ക് ഇല്ല ഉണ്ണി മോനേ എന്നായിരുന്നു കമന്റ്. ഇതിനാണ് താരം മറുപടി നല്‍കിയത്.

‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നല്‍കാന്‍ ഞാന്‍ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ എന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് വൈറലാകുകയും ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ പ്രചരിക്കാനും തുടങ്ങി. എന്നാല്‍ കുറച്ച് പേര്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൊണ്ടും രംഗത്തെത്തുന്നുണ്ട്.

അതേസമയം, ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്. തിരക്കഥ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കാണാന്‍ വന്ന യുവതിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്.

ൈലംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. ഏറെ വിവാദങ്ങള്‍ക്കായിരുന്നു ഈ സംഭവം വഴിവെച്ചത്. ഒരുഘട്ടത്തില്‍ ഈ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിചാരണ നടത്താനുള്ള ഉത്തരവും കോടതിയില്‍നിന്നുണ്ടായതായിരുന്നു.

പരാതിക്കാരിയുടേതായി ഒരു വ്യാജ സത്യവാങ്മൂലം വന്നു എന്നതായിരുന്നു ഇതിന് കാരണം. പിന്നീട് പരാതിക്കാരി ഉണ്ണി മുകുന്ദനുമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശമില്ലെന്നും കോടതിയെ രേഖാമൂലംതന്നെ അറിയിച്ചു. ഇതോടെയാണ് നടന് ആശ്വാസകരമായ വിധി കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

More in Actor

Trending

Recent

To Top