Connect with us

എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും തിരഞ്ഞെടുക്കുന്നു….ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.. കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

News

എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും തിരഞ്ഞെടുക്കുന്നു….ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.. കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും തിരഞ്ഞെടുക്കുന്നു….ആ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.. കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുളള ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. ഓപ്റേഷന്‍ ഗംഗ പദ്ധതി പ്രകാരം ഇന്നലെ യുക്രൈനില്‍ നിന്നുള്ള യാത്രക്കാരുമായി ആറ് വിമാനങ്ങള്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്

മലയാളികൾ അടക്കം നിരവധി വിദ്യാർത്ഥികൾ ആണ് മെഡിസിൻ അടക്കമുളള ഉന്നത വിദ്യാഭ്യാസത്തിനായി യുക്രൈനിലുളളത്. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് എന്ന ചോദ്യം ഇതിനകം ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്.

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
എന്തുകൊണ്ടാണ് എല്ലാ കാര്യത്തിലും No 1 ആണെന്ന് പലരും ചിന്തിക്കുന്ന കേരളത്തിൽ നിന്നും ലക്ഷ കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിന് കർണാടക, തമിഴ്നാട്, ഡൽഹി അടക്കം മറ്റ് സംസ്ഥാനങ്ങളിലേക്കും , ഉക്രൈൻ, അമേരിക്ക , Britain അടക്കം മറ്റു രാജ്യങ്ങളും തെരഞ്ഞെടുക്കുന്നത് .
എനിക്ക് കിട്ടിയ ഉത്തരം .

1) കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവാരം തീരെ ഇല്ലാ, അതായത് ഒരു അന്താരാഷ്ട്ര നിലവാരം ഇല്ലായെന്ന് ഉക്രൈനിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന കുട്ടികളും, അവരുടെ രക്ഷിതാക്കളും ചിന്തിക്കുന്നു .
2) ഉക്രൈൻ അടക്കം മലയാളികൾ പഠിക്കുവാൻ പോകുന്ന മിക്ക രാജ്യങ്ങളിലും മെഡിക്കൽ സീറ്റുകൾക്ക് പ്രവേശന പരീക്ഷയില്ല: ഇന്ത്യയിൽ, പ്രവേശന പരീക്ഷകളിൽ വിജയിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടുന്നതിനും വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ‌ അവർ യുക്രെയ്ൻ അടക്കം മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു.

3)കേരളത്തിലെ സ്വാശ്രയ കോളേജുകളെ അപേക്ഷിച്ച് അവിടെ Fees കുറവ് ആണ്. കേരളത്തെ അപേക്ഷിച്ച് അവിടുത്തെ ജീവിത ചിലവ് കുറവ് .

4) ഇന്ത്യയിൽ നീറ്റു പരീക്ഷയും , Medical Entrance നിർബന്ധമാണ് . എത്ര കഷ്ടപെട്ടിട്ടും പലർക്കും ജയിക്കുവാൻ ബുദ്ധിമുട്ടുന്നു . മറ്റു രാജ്യങ്ങളിൽ +2/Degree ക്കു മിനിമം ഇത്ര മാർക്ക് വേണം എന്ന നിബന്ധന ഇല്ല . അതിനാൽ പാസായ ആർക്കും donation കൊടുക്കുവാനുള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ ഡോക്ടറോ , മറ്റു എന്തുമോ ആകാം .
മറ്റു വല്ല കാരണങ്ങളും ഉണ്ടോ ? നിങ്ങളുടെ അഭിപ്രായം അറിയിക്കണെ..

(വാൽകഷ്ണം .. കേരളം വിട്ടു മറ്റു രാജ്യങ്ങളിൽ , മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് മലയാളികൾ തൊഴിൽ തേടി പോകുന്നതിന്റെ കാരണവും ഇതുപോലെ പിനീട് ചർച്ച ചെയ്യാം ..)
Pl comment by Santhosh Pandit (എടുക്കുമ്പോൾ ഒന്ന് , തൊടുക്കുമ്പോൾ നൂറു , തറക്കുമ്പോൾ ആയിരം … ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

More in News

Trending

Recent

To Top