Connect with us

ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; കാര്യങ്ങൾ കൈവിട്ട് ജിന്റോ; ലാലേട്ടൻ നേരിട്ടെത്തി തൂക്കി!!

Bigg Boss

ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; കാര്യങ്ങൾ കൈവിട്ട് ജിന്റോ; ലാലേട്ടൻ നേരിട്ടെത്തി തൂക്കി!!

ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; കാര്യങ്ങൾ കൈവിട്ട് ജിന്റോ; ലാലേട്ടൻ നേരിട്ടെത്തി തൂക്കി!!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നാണ് ബിഗ് ബോസ് പ്രേമികൾ ഉറ്റുനോക്കുന്നത്. ഫൈനലില് ഇനി വെറും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ.

തുടക്കം മുതല്‍ക്കെ കളം നിറഞ്ഞ് കളിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. വഴക്കിലും ഗെയിമുമെല്ലാം ജിന്റോ ഒരുപോലെ മുന്നിലുണ്ട്. ജാസ്മിനും ജിന്റോയും തമ്മിലുള്ള പോരാണ് ഈ സീസണിലെ തന്നെ പ്രധാന ആകര്‍ഷങ്ങളിലൊന്ന്.

എന്നാൽ കഴിഞ്ഞ ദിവസം അപ്‌സരയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും ഞെട്ടിപ്പോയി. അതുപോലെ കഴിഞ്ഞ ദിവസം പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നു.

അതേ സമയം മറ്റൊരു പ്രധാനപ്പെട്ട സംഭവം കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിന്റോയ്ക്ക് ലാലേട്ടന്റെ കയ്യിൽ നിന്ന് നല്ല വഴക്ക് ലഭിച്ചിരുന്നു. ജാസ്മിൻ ഒരു ടാസക്കിൽ സംസാരിക്കുമ്പോൾ ജിന്റോ കാണിച്ച ആംഗ്യമാണ് വഴക്ക് ലഭിക്കാൻ കാരണമായത്. ഏറ്റവും മോശപ്പെട്ട രീതിയിൽ ഗെയിം കളിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന വ്യക്തി ആരാണ് എന്ന ചോദ്യത്തിന് ജിന്റോ എന്നാണ് ജാസ്മിൻ മറുപടി പറഞ്ഞത്.

നിങ്ങളുടെ കൂടെ കോംപീറ്റ് ചെയ്യുന്ന ആൾ എന്ന നിലയിൽ വളരെ മോശമായ രീതിയിൽ ഗെയിം കളിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നിങ്ങൾ പറയുന്ന കുറേ കാര്യങ്ങളാണെങ്കിലും അല്ലെങ്കിൽ ഒരു ടാസ്ക്ക് വരുമ്പോൾ നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയാണെങ്കിലും അതെന്താണ് വളച്ച് തിരിച്ച് ഒടിച്ച് , മൂന്നാമതൊരാൾ ആയിരിക്കുമ്പോൾ ഒരുപക്ഷേ അത് എൻജോയി ചെയ്‌തേക്കാം.

പക്ഷേ കൂടെ കോംപീറ്റ് ചെയ്യുന്ന ആളാകുമ്പോൾ അത് ശരിയല്ലെന്ന് ജാസ്മിൻ പറയുമ്പോൾ ജിന്റോ രോമം പറച്ചുകളയുന്നത് പോലെ കാണിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ജാസ്മിൻ കണ്ടോ ഈ ഒരു ആക്ഷൻസ് ഒക്കെ വെച്ച് എനിക്ക് ഭയങ്കര വൃത്തികെട്ട പ്രവൃത്തിയുള്ള വ്യക്തിയായിട്ട് ഗെയിം കളിക്കുന്ന വ്യക്തിയായി തോന്നു. ലാലേട്ടൻ ഇരിക്കെ തന്നെ കാണിച്ച സാധനമാണ്. എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് ജിന്റോ ആണ്.

എക്‌സാംപിൾ സഹിതം കാണിച്ചതിന് നന്ദി എന്ന് പറഞ്ഞ് ജാസ്മിൻ സംസാരം അവസാനിപ്പിക്കുകയാണ്. ഇതിന് പിന്നാലെയാണ് മോഹൻലാൽ ജിന്റോയോട് ചോദിക്കുന്നത്. അത് ഒരു ടാസ്‌ക്കല്ലേ, അതിൽ ഇങ്ങനെയാണോ കണക്കാക്കേണ്ടത് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

ഇതിന് പിന്നാലെ ജിന്റോ സോറി പറയുന്നുണ്ടെങ്കിലും തന്നോടല്ല സോറി പറയേണ്ടത് എന്ന് മോഹൻലാൽ പറയുന്നു. പിന്നാലെ ജാസ്മിനോട് സോറി പറയുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ മുന്നിട്ട് നിന്നത് ജാസ്മിൻ തന്നെയായിരുന്നു.ഗബ്രി ഔട്ടായതിന് ശേഷമാണ് ജാസ്മിൻ ഗെയിമിൽ കൂടുതൽ ആക്റ്റീവ് ആയതും മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ തുടങ്ങിയതും. ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നതോടെ ജാസ്മിൻ കൂടുതൽ ശക്തമായി തന്നെ കളിക്കാൻ തുടങ്ങി. ഫൈനൽ 5 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.

സീസണ്‍ 6 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന മത്സരാര്‍ത്ഥിയാണ് അഭിഷേക് ശ്രീകുമാര്‍. എന്നാൽ കഴിഞ്ഞ ദിവസം ജാസ്മിനും അഭിഷേകും തമ്മില്‍ വലിയ വാക് പോര് നടന്നു. പിന്നാലെ ജാസ്മിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മാറി പോകുന്ന അഭിഷേകിനേയും കണ്ടു.

ഇപ്പോഴിതാ അഭിഷേകിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെക്കപ്പെട്ട കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് അഭിഷേക് ജാസ്മിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു പോയെന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം :-

ബിഗ്‌ബോസ് ഗെയിം ഷോയില്‍ വന്നിട്ട് ‘എനിക്ക് നിന്നോട് സംസാരിക്കാന്‍ താത്പര്യമില്ല’ എന്ന് ഒരാള്‍ പറയുന്നതിന് രണ്ട് അര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഒന്നെങ്കില്‍, അയാള്‍ക്ക് എതിരാളിയോട് പോയിന്റ് പറഞ്ഞ് ജയിക്കാന്‍ ആവില്ല. കാരണം എതിരാളി കാറി മെഴുകി അതിനെ വല്ല്യ സീന്‍ ആക്കും.

അല്ലെങ്കില്‍ എതിരാളിയുടെ വാ തുറന്നാല്‍ വരുന്നത് മുഴുവന്‍ അങ്ങേയറ്റത്തെ വൃത്തികെട്ട സംഭാഷണം ആകും എന്ന ബോധ്യമാകാം. സത്യത്തില്‍ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാന്‍ തയ്യാറാവാതെ ഒരു വാട്ടര്‍ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവന്‍ ‘ഓടി നടന്നത്’. ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിന്റ് ഉണ്ടെങ്കിലും തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയത് പരാജയ ഭീതി കൊണ്ടല്ല.

മറിച്ച് ജാസ്മിന് വെറുതെ മെഴുകാനുള്ള അവസരം കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ്. ആദ്യം നേര്‍ക്ക് നേരെ നിന്ന് സത്യസന്ധമായി സംസാരിക്കാന്‍ പഠിക്ക് ജാസ്മിനെ, അല്ലാതെ ജാസ്മിന്‍ സഹ മത്സരാര്‍ത്ഥിയെ തെറി അല്ലാതെ വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്.

എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധം ഇല്ലാതെ കാര്യങ്ങള്‍ അനവസരത്തില്‍ എടുത്തിടാന്‍ തോന്നുന്നത് ജാസ്മിന് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാന്‍ അറിയില്ല എന്നതുകൊണ്ട് തന്നെയാണ്. അഭിഷേക് വിരോധികള്‍ ഇന്നലെ മുതല്‍ പ്രമോ കണ്ട് സന്തോഷിക്കാര്‍ന്നു പക്ഷേ ചീറ്റിപ്പോയി, തീയും പുകയും ചേര്‍ത്ത് എഴുതി വെച്ചതൊക്കെ മായ്ച്ച് കളഞ്ഞേക്ക് നിങ്ങള്‍ക്ക് ഈ സീസണില്‍ ഒരു റാണി പിറക്കാന്‍ പോണില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. 

More in Bigg Boss

Trending