Connect with us

സൂപ്പർഹിറ്റായി മാറിയ മോഹൻലാലിന്റെ അഞ്ച് മേക്ക്‌ ഓവറുകൾ

Articles

സൂപ്പർഹിറ്റായി മാറിയ മോഹൻലാലിന്റെ അഞ്ച് മേക്ക്‌ ഓവറുകൾ

സൂപ്പർഹിറ്റായി മാറിയ മോഹൻലാലിന്റെ അഞ്ച് മേക്ക്‌ ഓവറുകൾ

സൂപ്പർഹിറ്റായി മാറിയ മോഹൻലാലിന്റെ അഞ്ച് മേക്ക്‌ ഓവറുകൾ.

ഒടിയൻ മാണിക്യനും ഇത്തിക്കരപ്പക്കിയും

ഏകദേശം ഒരേസമയം ചർച്ചാ വിഷയമായ മോഹൻലാലിന്റെ രണ്ട്‌ മേക്ക്‌ ഓവറുകളാണ്‌ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയും ഒടിയനിലെ മാണിക്യനും. എന്റെ ഇത്തിക്കരപ്പക്കിയുടെ ലുക്ക്‌ ഇതാണ്‌ എന്നു പറഞ്ഞായിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസ്‌ മോഹൻലാലിന്റെ പുതിയ മേക്കോവറിലുള്ള ചിത്രം പങ്കുവച്ചത്‌. കൈയിൽ ഒരു കുപ്പിയുമായി ചിരിച്ചുകൊണ്ടിരിക്കുന്ന ലാലിന്റെ ചിത്രമായിരുന്നു അത്‌.

മലയാള സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്നത്‌ ഒടിയനിലെ മോഹൻലാലിന്റെ മേക്ക്‌ ഓവർ കാണാൻ വേണ്ടിയാണ്‌. ഒടിയൻ മാണിക്യന്റെ 30 വയസുള്ള കാലത്തിന്‌ വേണ്ടിയാണ്‌ മോഹൻലാൽ കഠിന മുറകളിലൂടെ ശരീരഭാരം കുറച്ച്‌ പുത്തൻ ലുക്കിലേക്ക്‌ എത്തിയത്‌. ഇതിനായി താരം ചില ട്രീറ്റ്മെന്റുകളും പ്ലാസ്റ്റിക്‌ സർജറിയും ചെയുകയും ചെയ്തു.

കൂടാതെ ചിത്രത്തിന്റെ ടീസറിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ വാർദ്ധക്യം ചെന്ന മേക്ക്‌ ഓവർ മരണമാസ്‌ ലുക്കാണെന്നാണ്‌ ആരാധകർ ഒന്നടങ്കം പറയുന്നത്‌.

അങ്കിൾ ബൺ

1989 ൽ ഇറങ്ങിയ uncle buck എന്ന ഇംഗ്ളിഷ്‌ ചിത്രത്തെ ആസ്പദമാക്കി ഹരിപോത്തൻ എഴുതി ഭദ്രൻ മാട്ടെൽ സംവിധാനം ചെയ്ത സിനിമയാണ്‌ അങ്കിൾ ബൺ.ചിത്രത്തിലെ മോഹൻലാലിന്റെ മേക്ക്‌ ഓവർ പ്രേക്ഷകരെ അതിശയിപ്പിക്കുന്നതായിരുന്നു. തടിയനായ മോഹൻലാലിന്റെ കഥാപാത്രം ഇന്നും മലയാളികൾ മറന്നിട്ടില്ല. ചാർളി ചാക്കോ എന്നായിരുന്നു ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തിന്റെ പേര്‌.

രാജശില്പ്പി

ജി പി വിജയ കുമാർ നിർമ്മിച്ച് ആർ സുകാരൻ സംവിധാനം ചെയ്ത ചിത്രമാണ്‌ രാജ ശില്പ്പി. മോഹൻലാലും ഭാനുപ്രിയയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മുടി നീട്ടി വളർത്തി ഭാര്യാ വിരഹ ദുഖത്തിൽ ആണ്ട് കഴിയുന്ന താപസിയുടെത് പോലെയുള്ള ലുക്കായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റേത്. അതുവരെ കാണാത്ത തരം മേക്കോവറായിരുന്നു ലാലിന്റേത്.

 

മായാമയൂരം

മോഹൻലാൽ ഇരട്ട വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു മായാമയൂരം. സിബി മലയിൽ സംവിധാനം നിർവഹിച്ച ചിത്രത്തിൽ രേവതിയും ശോഭനയുമായിരുന്നു നായികമാർ. ചിത്രത്തിൽ രേവതിയുടെ നായകനായെത്തുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ലുക്ക് കുറച്ച് വ്യത്യസ്തമായിരുന്നു.

പിറകിലേക്ക് മുടി അൽപ്പം നീട്ടി വളർത്തി ഒരു കാമിയോ ലുക്കിൽ മോഹൻലാലിന്‌ ഒരു പ്രത്യേക സൗന്ദര്യം തന്നെയുണ്ടായിരുന്നു.

More in Articles

Trending

Recent

To Top