Malayalam
മോഹന്‍ലാലിനെ കയ്യിലെ മൈലാഞ്ചി കാണിച്ച് മാമാട്ടി; താപരുത്രിയെ കൊഞ്ചിച്ച് ലാലേട്ടന്‍; വൈറലായി വീഡിയോ
മോഹന്‍ലാലിനെ കയ്യിലെ മൈലാഞ്ചി കാണിച്ച് മാമാട്ടി; താപരുത്രിയെ കൊഞ്ചിച്ച് ലാലേട്ടന്‍; വൈറലായി വീഡിയോ
രണ്ട് ദിവസം മുന്നേയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി ജയറാം വിവാഹസത്കാരവും തൃശൂര്‍ വെച്ച് നടത്തിയിരുന്നു.
വിവാഹം കഴിഞ്ഞുള്ള വിരുന്നില്‍ സിനിമാ ലോകത്തെ നിരവധി പേര്‍ പങ്കെടുത്തു. വിവാഹത്തില്‍ നിറ സാന്നിധ്യമായി നടന്‍ ദിലീപും കുടുംബവും ഉണ്ടായിരുന്നു. ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് വിവാഹത്തിനെത്തിയത്. മാളവികയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളും കൂടിയാണ്. എന്നാല്‍ എല്ലാ ക്യാമറക്കണ്ണുകളും ഫോക്കസ് ചെയ്തത് മഹാലക്ഷ്മിയെ ആയിരുന്നു.
ദിലീപിന്റെയം കാവ്യയുടെയും കയ്യില്‍ തൂങ്ങി കുറുമ്പ് കാട്ടുന്ന മഹാലക്ഷ്മിയെയാണ് എല്ലാവരും കണ്ണെടുക്കാതെ നോക്കിയതും. മോഹന്‍ലാല്‍ വന്നപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് പോയി സംസാരിക്കുന്ന മാമാട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ വന്ന് ദിലീപുമായി സംസാരിക്കുന്നതിനിടയിലാണ് മാമാട്ടി വന്ന് കയ്യിലെ മൈലാഞ്ചി കാണിക്കുന്നത്. മോഹന്‍ലാല്‍ ആദ്യം അത് കേട്ടിരുന്നില്ല. അപ്പോള്‍ കാവ്യയെ കൊണ്ട് കാണിപ്പിച്ചുകൊടുക്കുകയാണ് മാമാട്ടി. അതോടെ മോഹന്‍ലാല്‍ കൈപിടിച്ച് നോക്കി നന്നായിട്ടുണ്ടെന്ന് പറയുമ്പോള്‍ നാണം കൊണ്ട് ചിരിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
മഹാലക്ഷ്മിയുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കാവ്യയുടെ ഫോട്ടോ കോപ്പി തന്നെ, കുട്ടിക്കാലത്തെ കാവ്യയെ പോലെ തന്നെയുണ്ട്, എന്തൊരു ക്യൂട്ട് ആണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ദിലീപിനോടും കാവ്യയോടുമെല്ലാം എല്ലാവരും ഏറ്റവും കൂടുതല്‍ ചോദിക്കുന്നതും മഹാലക്ഷ്മിയുടെ വിശേഷങ്ങളാണ്. ‘മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആള്‍ക്കാരാണ്’, എന്ന് ദിലീപ് പറഞ്ഞിരുന്നു.
മാത്രമല്ല, മഹാലക്ഷ്മിയുടെ ഹോം വര്‍ക്കെല്ലാം ചെയ്യാന്‍ സഹായിക്കുന്നത് കാവ്യയാണ്. കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല. പണ്ട് മുതല്‍ അവള്‍ ഷോര്‍ട്ട് ടെമ്പേര്‍ഡാണ്. പെട്ടന്ന് കാവ്യയ്ക്ക് ദേഷ്യം വരും. മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട് എന്നാണ് ദിലീപ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മീനാക്ഷിയ്ക്ക് സിനിമയിലെത്തിയില്ലെങ്കിലും ആരാധകര്‍ ഏറെയാണ്. നിരവധി പേരാണ് താരപുത്രിയെ പിന്തുടരുന്നത്. നിരവധി ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമെല്ലാം മീനാക്ഷി പങ്കുവെച്ച് എത്താറുണ്ട്. മാളവികയുടെ വിവാഹ റിസപ്ഷനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വൈറലായിരുന്നു.
ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായാണ് മീനാക്ഷി വിവാഹ വിരുന്നിനെത്തിയത്. ഫ്‌ളോറല്‍ പ്രിന്റുകളുള്ള ഈ സാരിയുടെ ബോര്‍ഡറില്‍ മുത്തുകള്‍ കൊണ്ടുള്ള ഫഌര്‍ ഡിസൈന്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. സാരിയുടെ അതേ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. ബ്ലൗസിന്റെ ബോര്‍ഡറുകളിലും നിറയെ വര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
