Connect with us

ദിലീപുമായി ബന്ധപ്പെടുന്ന എല്ലാവരും ഉപയോഗിക്കുന്നത് പുതിയ ഫോണുകൾ, നടന്റെ ഇപ്പോഴത്തെ ജീവിതം കോടതി പോലെ…ചുറ്റും നിയമപണ്ഡിതരുടെ ഒരു നിര, കോടികൾ എറിഞ്ഞ താരത്തിന് തിരിച്ചടി

Articles

ദിലീപുമായി ബന്ധപ്പെടുന്ന എല്ലാവരും ഉപയോഗിക്കുന്നത് പുതിയ ഫോണുകൾ, നടന്റെ ഇപ്പോഴത്തെ ജീവിതം കോടതി പോലെ…ചുറ്റും നിയമപണ്ഡിതരുടെ ഒരു നിര, കോടികൾ എറിഞ്ഞ താരത്തിന് തിരിച്ചടി

ദിലീപുമായി ബന്ധപ്പെടുന്ന എല്ലാവരും ഉപയോഗിക്കുന്നത് പുതിയ ഫോണുകൾ, നടന്റെ ഇപ്പോഴത്തെ ജീവിതം കോടതി പോലെ…ചുറ്റും നിയമപണ്ഡിതരുടെ ഒരു നിര, കോടികൾ എറിഞ്ഞ താരത്തിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ച പ്രമുഖ അഭിഭാഷകന്‍ രഞ്ജിത് മാരാർക്കെതിരെ പ്രോസിക്യൂഷന്‍ എത്തിയിരുന്നു . കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് രഞ്ജിത് മാരാർക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു

അതോടെ ഒരു കാര്യം ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. ദിലീപിന് പണി ഉറപ്പായി.ദിലീപിൻ്റെ വിചാരണയിൽ ഇനി ഹൈക്കോടതിയുടെ പൂർണ നിരീക്ഷണം ഉണ്ടാവും. ഹൈക്കോടതി ഏർപ്പാടാക്കിയ അമിക്കസ് ക്യൂറി ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെയാണ് ദിലീപിൻ്റെ കാര്യത്തിൽ കോടതിയുടെ വിശ്വാസമെല്ലാം നഷ്ടപ്പെട്ടത്. പണത്തിൻെറ ഹുങ്ക് കാണിക്കാനുള്ള വേദിയല്ല കോടതി എന്ന വ്യക്തമായ സന്ദേശമാണ് സംസ്ഥാനതെ പരമോന്നത കോടതി കീഴ്കോടതിക്ക് നൽകിയിരിക്കുന്നത്. കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി പ്രതിക്ക് ഒപ്പം ചേർന്നതിൽ കോടതി അത്ഭുതപ്പെട്ടു. ഇങ്ങനെ ഒരു മാറ്റം കോടതി ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കിയത്.

അമിക്കസ് ക്യൂരി കോടതിയെ വഞ്ചിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. അമിക്കസ് ക്യൂരി പ്രതിയെ സഹായിക്കുന്നു എന്ന വിവരം സർക്കാർ കോടതിയെ അറിയിച്ചപ്പോൾ തന്നെ കോടതി അതിൻ്റെ തെളിവുകൾ ആവശ്യപ്പെട്ടു. വിവരങ്ങളാണ് . ഫോൺ രേഖകൾ ഉൾപ്പെടെ ഹാജരാക്കിയതോടെയാണ് കോടതി കടുത്ത പ്രതിസന്ധിയിലായത്. കോടതി നിയോഗിച്ച ഒരാൾ മറുകണ്ടം ചാടാൻ സാധ്യതയില്ലെന്ന ഉറച്ച വിശ്വാസമാണ് കോടതിക്ക് ഉണ്ടായിരുന്നത്. എല്ലാം വിലയ്ക്കു വാങ്ങുന്ന തരത്തിലാണ് ദിലീപ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. കേസ് ജയിക്കാൻ ദിലീപ് കോടികളാണ് വലിച്ചെറിയുന്നത്. ദിലീപുമായി ബന്ധപ്പെടുന്ന എല്ലാവരും ഉപയോഗിക്കുന്നത് പുതിയ ഫോണുകളാണ്. പുതിയ സിംകാർഡുകളും ഉപയോഗിക്കുന്നു ഒരു കാരണവശാലും തൻ്റെ നീക്കങ്ങൾ ചോരാതിരിക്കാനുള്ള ശ്രമങ്ങളാണ് ദിലീപ് നടത്തുന്നത്.ദിലീപിൻ്റെ ഇപ്പോഴത്തെ ജീവിതം ഒരു കോടതി പോലെയാണ്.ദിലീപിന് ചുറ്റും നിയമപണ്ഡിതരുടെ ഒരു നിര തന്നെയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെയാണ് ദിലീപ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ചോദിക്കുന്ന ഫീസാണ് ദിലീപ് നൽകുന്നതും. അമിക്കസ് ക്യൂരിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രോസിക്യൂഷൻ കണ്ടെത്തിയിരിക്കുന്നത്. സംശുദ്ധമാകേണ്ട നിയമ സംവിധാനത്തിൻ്റെ ജീർണതയിലേക്കാണ് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുന്നത്.ഇരക്ക് നീതി ഉറപ്പാക്കണമെന്ന നിർദ്ദേശം ഹൈക്കോടതി തന്നെ മജിസ്ട്രേറ്റ് കോടതിക്ക് നൽകി കഴിഞ്ഞു എന്നാണ് വിവരം. എറണാകുളം ജില്ലയുടെ ചുമതലയുള്ള ജഡ്ജിയാണ് സുതാര്യത ഉറപ്പാക്കണമെന്ന നിർദ്ദേശം നൽകിയത്. അമിക്കസ് ക്യൂരിയെ കൈയിലെടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ദിലീപിന് ആശ്വസിക്കാൻ കഴിയുന്ന ചില പോയിൻറുകൾ കോടതിയിൽ നിന്നും ഉണ്ടാകുമായിരുന്നു. എന്നാൽ വിനാശകാലേ വിപരീത ബുദ്ധി എന്ന നിലയിലായി പോയി കാര്യങ്ങൾ.

രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതിയുടെ തീരുമാനമുണ്ടായത്. തന്നെ ഒഴിവക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടിരുന്നു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. ഇരയെന്ന നിലയിൽ തന്റെ മൗലിക അവകാശം സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു അതിജീവിതയുടെ വാദം. അതിന് അന്വേഷണം നടക്കണമെന്നും സംഭവത്തിനു പിന്നിലുള്ള പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇതിനെ സംസ്ഥാന സർക്കാരും പിന്തുണച്ചു. എന്നാൽ ഇതിനെ എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്നാണ് അതിജീവിതയുടെ വാദം. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരിയായ അതിജീവിത കോടതിയെ സമീപിച്ചത്. ഇനി അതിജീവിതക്ക് അനുകൂലമായി കാര്യങ്ങൾ നീങ്ങാനാണ് സാധ്യത.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിപോഴാണ് സംഭവങ്ങളുടെ തനിനിറം പുറത്തായത്. കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. ‘കോടതിയിലെ മെമ്മറി കാർഡിലുള്ളത് തന്‍റെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ അതിജീവിതയുടെ വാക്കുകൾ ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. അതിജീവിതക്ക് നിസഹായതയാവാൻ ഇതിൽ കൂടുതലെന്ത് വേണം?

ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഫോറൻസിക് റിപ്പോർട്ട്‌ കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. സർക്കാർ അതിജീവിതയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന തോന്നൽ കോടതിക്കുണ്ടായത് അ തിജീവിതക്ക് തിരിച്ചടിയായി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു.ഇതോടെയാണ് കോടതി ക്ഷോഭിച്ചത്. ദ്യശ്യങ്ങൾ ചോർന്നെങ്കിൽ അക്കാര്യം ഫോറൻസിക് പരിശോധനയിൽ തെളിയുമായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു.. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നുവെന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

2018 ഡിസംബര്‍ 13 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഒടുവിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു.

വിചാരണ കോടതിയെ തന്നെയാണ് അതിജീവിത സംശയിക്കുന്നത്. എന്നാൽ മേൽകോടതിക്ക് അങ്ങനെയൊരു സംശയമേയില്ല. കോടതിയെ ആവശ്യമില്ലാതെ സംശയിക്കരുതെന്ന താക്കീതും ഹൈക്കോടതി നൽകി. ഇതാണ് സാഹചര്യം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കോടതിയുടെ കസ്റ്റഡിയിൽ നിന്ന് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംശയാസ്പദമാണെന്നും ദൃശ്യം മറ്റാരെങ്കിലും പരിശോധിച്ചോയെന്നത് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഒന്നാംപ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. തുടർന്ന് 2021 ജൂലായ് 19-ന് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകി. അന്ന് കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.ആരാണ് ഇത്തരത്തിൽ മെമ്മറി കാർഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാർഡ് മൊബൈലിൽ ഇടുമ്പോൾ കോപ്പി ചെയ്യാൻ എളുപ്പമാണെന്നും വാദിച്ചു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോൾ യഥാക്രമം 2018 ജനുവരി ഒൻപതിനും ഡിസംബർ 13-നും കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാത്രിയിലാണ് കാർഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു.

ഇത്രയും കാലം ഹൈക്കോടതി അതിജീവിതയുടെ ആവശ്യം ഗൗരവമായി പരിഗണിച്ചിരുന്നില്ല. എന്നാൽ അമിക്കസ് ക്യൂരി കാലുമാറിയതോടെയാണ് ദിലീപിൻ്റെ സ്വാധീനത്തിൻ്റെ ഗൗരവം കോടതിക്ക് മനസിലായത്. അതു കൊണ്ടു തന്നെ ഇനി ജാഗ്രതയോടെ കോടതി മാത്രമേ മുന്നോട്ടു നീങ്ങുകയുള്ളു. വിചാരണ കോടതിക്കും ഇതിൻ്റെ സന്ദേശം ലഭിച്ചു കഴിഞ്ഞു. അതിജീവിതക്ക് നീതി കിട്ടാൻ കാരണം അമിക്കസ് ക്യൂറിയുടെ കാലു മാറ്റം വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് നിയമത്തിൻ്റെ ദൗർഭാഗ്യം.

More in Articles

Trending

Recent

To Top