Connect with us

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്‌റ്റേ

Articles

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്‌റ്റേ

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്‌റ്റേ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

ഇപ്പോഴിതാ ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്‌റ്റേ വന്നിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. മോഹന്‍ലാലിന് എതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു നേരത്തെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിന്‍വലിക്കുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നുമായിരുന്നു വിമര്‍ശനം. 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ വച്ച് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു കണ്ടെത്തിയത്. കേസ്് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് ഹൈക്കോടതി വിമര്‍ശനം. ചരിഞ്ഞ നാട്ടാനായുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധഘകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മോഹന്‍ലാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തന്റെ കൈവശമുണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണെന്നും മോഹന്‍ലാല്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് താരം കോടതിയെ അറിയിച്ചത്. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു. അതേസമയം, വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

പെരുമ്പാവൂര്‍ കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയിലൂടെ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി അത് പരിശോധിച്ചില്ലെന്നും താരം അവകാശപ്പെട്ടിരുന്നു. കൂടാതെ ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നായിരുന്നു താരം ആരോപിച്ചത്. ഈ കേസ് കെട്ടിച്ചമച്ചതാണ്. കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണം എന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിലായിരുന്നു മോഹന്‍ലാലിന്റെ ഈ നീക്കം. ഇത് സംബന്ധിച്ച് അന്നത്തെ വനം വകുപ്പ് മന്ത്രി രാജുവിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

രണ്ടു ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.

മോഹന്‍ലാലിന്റെ പരാതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യവനപാലകന്‍ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് മറ്റു പ്രതികള്‍ ഉപഹാരമായി നല്‍കിയതാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ കൈവശാനുമതി നല്‍കുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസില്‍ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

More in Articles

Trending

Recent

To Top