Connect with us

സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു

News

സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു

സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പില്‍ പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. പ്രതികളുടെ അന്താരാഷ്ട്ര ബന്ധവും സാമ്പത്തിക സ്രോതസുമാണ് അന്വേഷണ സംഘം തേടുന്നത്. അതേ സമയം ആക്രമണത്തിനായി തോക്ക് എത്തിച്ചു നല്‍കിയ പ്രതികളെ മുംബൈയിലെത്തിച്ചു.

സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പില്‍ ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ്ങിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പഴുതടച്ചുളള അന്വേഷണമാണ് നടക്കുന്നത്. എന്‍ഐഎ ചോദ്യം ചെയ്യല്‍ പ്രതികളുടെ അന്താരാഷ്ട്ര ബന്ധം തേടിയെന്നാണ് സൂചന. സല്‍മാന്‍ ഖാനുമായി മുന്‍വൈരാഗ്യമോ ശത്രുതയോ പ്രതികള്‍ക്കില്ല എന്നും പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് ഇരുവരും കൃത്യം ഏറ്റെടുത്തതെന്നുമാണ് നിഗമനം.

ഇതിനിടെ പ്രതികള്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയ പഞ്ചാബ് സ്വദേശികളെ ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാക്കി. ബിഷ്‌ണോയി ഗ്യാങ്ങുമായി അടുത്ത ബന്ധമുളള ഇവരിലൂടെ ആക്രമണത്തിനു പിന്നിലെ ഗൂഡാലോചന കൂടുതല്‍ വ്യക്തമാകും എന്നാണ് സൂചന.

അടുത്ത തിങ്കളാഴ്ച്ച മുഖ്യപ്രതികളായ സാഗര്‍ പാലിന്റെയും, വിക്കി ഗുപ്തയുടേയും കസ്റ്റഡി കാലാവധി തീരാനിരിക്കെ കൂടുതല്‍ കണ്ടെത്തലുകളിലേക്ക് െ്രെകംബ്രാഞ്ച് സംഘം എത്തിയേക്കും. അതേ സമയം പ്രതികളുപയോഗിച്ച തോക്കും ഏതാനും തിരകളും കണ്ടെടുത്തെങ്കിലും നിര്‍ണായ തെളിവായ മൊബൈല്‍ ഫോണുകള്‍ ഇതുവരെ കിട്ടിയിട്ടില്ല.

More in News

Trending

Recent

To Top