Connect with us

എട്ടോളം ജോലിക്കാര്‍, അവരുടെ കുട്ടികളുടെ സ്‌കൂള്‍, മെഡിക്കല്‍ ചെലവടക്കം നോക്കുന്നത് ആ നടി, വീട് ഫൈസ്റ്റാര്‍ ഹോട്ടല്‍ പോലെ; വൈറലായി മാനേജരുടെ വാക്കുകള്‍

Actress

എട്ടോളം ജോലിക്കാര്‍, അവരുടെ കുട്ടികളുടെ സ്‌കൂള്‍, മെഡിക്കല്‍ ചെലവടക്കം നോക്കുന്നത് ആ നടി, വീട് ഫൈസ്റ്റാര്‍ ഹോട്ടല്‍ പോലെ; വൈറലായി മാനേജരുടെ വാക്കുകള്‍

എട്ടോളം ജോലിക്കാര്‍, അവരുടെ കുട്ടികളുടെ സ്‌കൂള്‍, മെഡിക്കല്‍ ചെലവടക്കം നോക്കുന്നത് ആ നടി, വീട് ഫൈസ്റ്റാര്‍ ഹോട്ടല്‍ പോലെ; വൈറലായി മാനേജരുടെ വാക്കുകള്‍

സിനിമാ താരങ്ങളെ പോലെ, അല്ലെങ്കില്‍ അവരെക്കാളേറെ തിരക്കിലായിരിക്കും അവരുടെ ഷൂട്ടിംഗ് ഡേറ്റുകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാര്‍. ഒന്നിലേറെ സിനിമകള്‍ വരുമ്പോള്‍ ഡേറ്റുകള്‍ കൃത്യമായി നല്‍കുക. താരത്തിന് വേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം മാനേജര്‍ ഭംഗിയായി ചെയ്യണം. തമിഴകത്തെ നിരവധി നടിമാരുടെ മാനേജരായി പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജു. ഇപ്പോഴിതാ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. രാധ, മധുബാല, നന്ദിനി തുടങ്ങിയ നടിമാരെക്കുറിച്ചാണ് രാജു ഒരു തമിഴ് മീഡിയയില്‍ സംസാരിച്ചത്.

വളരെ നല്ല കുടുംബമാണ് മധുബാലയുടേതെന്ന് രാജു പറയുന്നു. നല്ല ഭര്‍ത്താവിനെയാണ് ലഭിച്ചത്. ക്യൂട്ടായ രണ്ട് പെണ്‍മക്കളാണ്. ലണ്ടനില്‍ പഠിക്കുകയാണ്. ഞാന്‍ പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റുകളില്‍ രാധ മാം, കൗസല്യ മാം, മധു മാം എന്നിവരെല്ലാം നല്ല വ്യക്തികളാണ്. മനസ് അറിഞ്ഞ് പറയുകയാണ്. അവരെല്ലാം നന്നായിരിക്കണം. ഇന്നത്തെ കാലത്ത് ഇങ്ങനെയും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെന്നത് വലിയ കാര്യമാണെന്നും ഇദ്ദേഹം പറയുന്നു. മധുബാലയുടെ വീടിനെക്കുറിച്ചും മാനേജര്‍ സംസാരിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെയാണ് വീട്.

ആറായിരത്തോളം സ്‌ക്വയര്‍ ഫീറ്റിലാണ് വീട് വെച്ചത്. സഹായ മനോഭാവമുള്ള നടിയാണ് മധുബാല. എട്ടോളം ജോലിക്കാര്‍ അവിടെ ജോലി ചെയ്യുകയും ആ വീട്ടില്‍ തന്നെ താമസിക്കുകയും ചെയ്യുന്നു. അവരുടെ കുട്ടികളുടെ സ്‌കൂള്‍, മെഡിക്കല്‍ ചെലവ് മധുബാലയാണ് നോക്കുന്നത്. വര്‍ക്കിന് വന്നാല്‍ വര്‍ക്കിനെക്കുറിച്ചേ സംസാരിക്കൂ. പേഴ്‌സണലായ കാര്യമൊന്നും പറയില്ല. ചെറിയ കാര്യങ്ങളൊക്കെ പറയും. രജിനികാന്തിനൊപ്പം മധുബാല അഭിനയിക്കണമെന്നാണ് തന്റെ ആ?ഗ്രഹമെന്നും മാനേജര്‍ പറയുന്നു.

നടി കൗസല്യയെക്കുറിച്ചും മാനേജര്‍ സംസാരിച്ചു. ചെന്നൈയില്‍ വെച്ചാണ് കൗസല്യ മാഡത്തെ പരിചയപ്പെടുന്നത്. ആഡ് ഷൂട്ടിന് വേണ്ടി അവരോട് സംസാരിച്ചിരുന്നു. ആ പരസ്യത്തിന് ശേഷം എന്റെ രീതികള്‍ അവര്‍ക്കിഷ്ടമായി. പിന്നീട് എന്നെ വിളിച്ച്, രാജു എന്റെ ഡേറ്റുകള്‍ നോക്കുന്നോ എന്ന് ചോദിച്ചു. അത്രയും വലിയ ആര്‍ട്ടിസ്റ്റ് ചോദിക്കുമ്പോള്‍ എങ്ങനെ വേണ്ടെന്ന് പറയും. നടിയുടെ നിരവധി സിനിമകള്‍ക്കായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാജു വ്യക്തമാക്കി.

കൗസല്യ മാഡത്തിന്റെ വീട് വളരെ സിംപിളാണ്. അവര്‍ വെജിറ്റേറിയനാണ്. ഷൂട്ടിന് പ്രോട്ടിന്‍ പോലെ എന്തോയെന്ന് കൊണ്ട് വരും. അതാണ് പ്രാതല്‍. സെറ്റിലെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും കഴിക്കും. നടിയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്ക് സംസാരിക്കാന്‍ പറ്റില്ലെന്നും രാജു വ്യക്തമാക്കി. താന്‍ മാനേജരായ പ്രവര്‍ത്തിച്ച നടിമാരില്‍ രാധയാണ് തനിക്കേറ്റവും പ്രിയപ്പെട്ട നടിയെന്നും രാജു പറയുന്നു. ടച്ച് അപ്പായാണ് താന്‍ തുടങ്ങിയത്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ രാധയുടെ മാനേജരാണെന്നും രാജു വ്യക്തമാക്കി.

രാധ മാമിനെ ഒരു ഇവന്റിന് ബുക്ക് ചെയ്താല്‍ അവരുടെ പ്രതിഫലം, യാത്ര, ഏത് ഹോട്ടലില്‍ താമസിക്കും തുടങ്ങി എല്ലാം സംസാരിച്ച് ധാരണയാക്കും. അതേസമയം രാധ നായികയായി തിളങ്ങി നിന്ന കാലത്ത് താനല്ലായിരുന്നു മാനേജരെന്നും രാജു ചൂണ്ടിക്കാട്ടി. വിവാഹത്തിന് ശേഷം അവര്‍ ചെയ്യുന്ന ടിവി ഷോകളുടെ ഡേറ്റാണ് താന്‍ നോക്കാറെന്നും മാനേജര്‍ വ്യക്തമാക്കി. രാധയ്‌ക്കൊപ്പമുള്ള ഒരു അനുഭവവും രാജു പങ്കുവെച്ചു.

ഒരു ഫങ്ഷന് അവരെ കൊണ്ടുവരാന്‍ കാര്‍ അയച്ചു. ആദ്യം എന്നെയാണ് കാറില്‍ പിക് ചെയ്തത്. ഞാന്‍ എയര്‍പോര്‍ട്ടില്‍ പോയി അവരെ പിക് ചെയ്യണം. കാറിന്റെ ഉള്‍വശം നോക്കിയപ്പോള്‍ മണ്ണുണ്ട്. ഞാന്‍ കാര്‍ തിരിച്ചയച്ച് വേറെ വണ്ടിയെടുത്ത് പോയി. കാറിന്റെ ഉടമ ഇക്കാര്യം മാഡത്തോട് പറഞ്ഞു. രാജു അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയാരിക്കും. എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാകും. ഇല്ലെങ്കില്‍ അവന്‍ അയക്കില്ല. രാജു എന്നെ ഒരു കുട്ടിയെ പോലെ നോക്കുമെന്നാണ് രാധ മാഡം പറഞ്ഞതെന്ന് രാജു ഓര്‍ത്തു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു രാധയുടെ മകളും നടിയുമായ കാര്‍ത്തികയുടെ വിവാഹം. വളരെ ആഡംബര പൂര്‍ണമായിരുന്നു വിവാഹചടങ്ങുകള്‍. 500 പവന്റെ സ്വര്‍ണവും ലക്ഷങ്ങള്‍ ചിലവാക്കിയ പട്ടുസാരിയും ആയിരുന്നു കാര്‍ത്തികയ്ക്ക്. ആ സാരിയൊക്കെ സ്‌പെഷ്യല്‍ ആയി ചെയ്യിപ്പിച്ചതാണ്. അതും സ്വര്‍ണം കൊണ്ട് ചെയ്യിപ്പിച്ചത്. ഭക്ഷണം ഒക്കെ കെങ്കേമം ആയിരുന്നുവെന്നെല്ലാമാണ് വിവരം.

Continue Reading
You may also like...

More in Actress

Trending