Connect with us

നയന്‍താരയെ വീഴ്ത്തി ദീപിക പദുകോണ്‍; ഏറ്റവും കൂടിതല്‍ പ്രതിഫലം വാങ്ങുന്ന നടി; കല്‍ക്കിയില്‍ വാങ്ങുന്നത് എത്രയെന്നോ!

Actress

നയന്‍താരയെ വീഴ്ത്തി ദീപിക പദുകോണ്‍; ഏറ്റവും കൂടിതല്‍ പ്രതിഫലം വാങ്ങുന്ന നടി; കല്‍ക്കിയില്‍ വാങ്ങുന്നത് എത്രയെന്നോ!

നയന്‍താരയെ വീഴ്ത്തി ദീപിക പദുകോണ്‍; ഏറ്റവും കൂടിതല്‍ പ്രതിഫലം വാങ്ങുന്ന നടി; കല്‍ക്കിയില്‍ വാങ്ങുന്നത് എത്രയെന്നോ!

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. ജവാന്‍, അന്നപൂരാണി തുടങ്ങിയ സിനിമകളാണ് നടിയുടേതായി അടുത്തിടെ പുറത്തെത്തിയത്.

നയന്‍സിനെ പോലെ തന്നെ ബോളിവുഡിലെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ നായികയാണ് ദീപിക പദുക്കോണ്‍. പ്രതിഫലത്തില്‍ അടക്കം ദീപികയുടെ അടുത്തെങ്ങും മറ്റ് നടിമാരുമില്ല. കഴിഞ്ഞ വര്‍ഷം പഠാനും ഈ വര്‍ഷം ഫൈറ്ററും ദീപികയുടെ കരിയറിലെ വിജയ ചിത്രങ്ങളായിരുന്നു. 2023ല്‍ തന്നെ ഷാരൂഖ് ഖാന്റെ ജവാനില്‍ അതിഥി വേഷം ചെയ്തിരുന്നു ദീപിക.

ഈ റോള്‍ നായികയേക്കാള്‍ നേട്ടം ദീപികയ്ക്കുണ്ടാക്കി കൊടുത്തിരുന്നു. ദീപികയുടെ അടുത്ത റിലീസ് പ്രഭാസിനൊപ്പമുള്ള കല്‍ക്കി എഡി 2898 ആണ്. ദീപികയുടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കന്നഡയില്‍ ഐശ്വര്യ എന്നൊരു ചിത്രം ദീപിക ചെയ്തിരുന്നു. ഇതാണ് ദീപികയുടെ ആദ്യ ചിത്രം. അതേസമയം ദീപിക ബോളിവുഡിലെ സൂപ്പര്‍ താരമായതിന് ശേഷമുള്ള ആദ്യത്തെ ചിത്രമാണ് കല്‍ക്കി. അതുകൊണ്ട് തെലുങ്കിലെ പ്രഥമ ചിത്രമായി ഇതിനെ പറയാം.

600 കോടി ബജറ്റിലാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയുടെ സിങ്കത്തിന്റെ സീക്വല്‍ അടക്കം ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. നാഗ് അശ്വിനാണ് കല്‍ക്കി സംവിധാനം ചെയ്യുന്നത്. വലിയ ചര്‍ച്ചകള്‍ ചിത്രത്തെ കുറിച്ച് നടക്കുന്നുണ്ട്. ഹൈദരാബാദില്‍ ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കമല്‍ഹാസന്‍ അടക്കമുള്ളവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വലിയ ക്യാന്‍വാസിലുള്ള ചിത്രമാണിത്.

അതേസമയം വലിയ നേട്ടങ്ങളാണ് ആദ്യ ചിത്രത്തിലൂടെ ദീപിക സ്വന്തമാക്കിയത്. കല്‍ക്കിയില്‍ ദീപികയ്ക്ക് ലഭിച്ച പ്രതിഫലം അത്രയേറെ വലുതാണ്. ഇരുപത് കോടിയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായി ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം. നയന്‍താരയുടെ കിരീടമാണ് ഇതോടെ ദീപിക സ്വന്തമാക്കിയത്. ദക്ഷിണേന്ത്യയിലും നമ്പര്‍ വണ്‍ ആകാന്‍ ദീപികയെ ഇത് സഹായിച്ചിരിക്കുകയാണ് നയന്‍താര പതിനൊന്ന് കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്.

ദക്ഷിണേന്ത്യയില്‍ മറ്റൊരു നടിയും ഇരട്ട അക്കത്തില്‍ പ്രതിഫലം വാങ്ങുന്നില്ല. സാമന്ത, രശ്മിക, എന്നിവരെല്ലാം വളരെ പിന്നിലാണ്. എന്നാല്‍ നയന്‍താരയേക്കാള്‍ വളരെ മുന്നിലാണ് ഇപ്പോള്‍ ദീപിക. കല്‍ക്കിയിലെ നായകനായ പ്രഭാസിന് നൂറ് കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. നിര്‍ണായക വേഷത്തില്‍ എത്തുന്ന അമിതാഭ് ബച്ചന് പത്ത് കോടിയാണ് ലഭിക്കുക. അതേസമയം നെഗറ്റീവ് കഥാപാത്രമായി ചിത്രത്തിലെത്തുന്ന കമല്‍ഹാസന് 15 കോടിയാണ് പ്രതിഫലമായി ലഭിക്കുക.

ദിഷ പട്ടാണിക്ക് രണ്ട് കോടിയും, ദുല്‍ഖര്‍ സല്‍മാന് മൂന്ന് കോടി രൂപയും പശുപതി, ശാശ്വത ചാറ്റര്‍ജി എന്നിവര്‍ക്ക് 50 ലക്ഷം രൂപ വീതവും പ്രതിഫലം ലഭിക്കും. നേരത്തെ ഫൈറ്ററിനും ദീപികയ്ക്ക് ഇരുപത് കോടിയായിരുന്നു പ്രതിഫലം ലഭിച്ചത്. സിനിമകള്‍ ചെലവേറിയതാണെങ്കില്‍ 30 കോടി വരെ ദീപിക പ്രതിഫലമായി വാങ്ങാറുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, നയന്‍താരയ്ക്ക് കാര്യമായ ഹിറ്റുകളൊന്നും അടുത്തിടെ ഉണ്ടായിട്ടില്ല. അന്നപൂരണിയാണ് നടിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. എന്നാല്‍ ഇത് നടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ് വന്നിരുന്നു. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും സിനിമയിലൂടെ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending