Connect with us

ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. മമ്മൂട്ടിയില്‍ നിന്ന് ആക്ഷനൊന്നും പ്രതീക്ഷിക്കേണ്ട, നല്ല അച്ഛന്‍, അപ്പൂപ്പന്‍ റോളുകളൊക്കെ ചെയ്യാം; അന്ന് പറഞ്ഞത്.. വൈറലായി ആ വാക്കുകള്‍

Malayalam

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ‘ടര്‍ബോ’ പുറത്തെത്തിയത്. ‘ടര്‍ബോ’ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മുട്ടി ഇതിലേറെ എനര്‍ജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ലെന്ന് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പത്മകുമാറിന്റെ കുറിപ്പ്

2014ല്‍ ആണ്.. ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷന്‍ സംഭവങ്ങളൊന്നും മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കണ്ട.. പിന്നെ നല്ല അച്ഛന്‍, അപ്പൂപ്പന്‍ റോളുകളൊക്കെ ചെയ്യാം..

അതു കഴിഞ്ഞ് 10 വര്‍ഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സില്‍ ‘ടര്‍ബോ’ കണ്ടിറങ്ങുമ്പോള്‍ കേട്ടു മറ്റൊരു കമന്റ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനര്‍ജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടര്‍ബോ’ വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി:

‘പത്തല്ല സുഹൃത്തേ ,ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനര്‍ജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മുക്കക്കു മാത്രമുള്ള സിദ്ധിയാണ്..

ആ മഹാ മനസ്സിന്, ആ അര്‍പ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ്.. ‘നന്‍പകല്‍ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാന്‍ മടിക്കുന്ന കഠിനമായ ആക്ഷന്‍ രംഗങ്ങളും ചെയ്തു കയ്യടി നേടാന്‍ ഞങ്ങള്‍ക്ക് ഒരു മമ്മുക്കയേ ഉള്ളു; ഒരേയൊരു മമ്മുക്ക!

More in Malayalam

Trending