Connect with us

മൗനരാഗം സീരിയൽ തകർച്ചയിലോ?? പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ഇനിയും അണിയറ പ്രവർത്തകർ ശ്രമിക്കണമെന്നില്ല: അച്ഛനും മക്കളും ഒന്നിക്കുന്ന പ്രൊമോ കാണിച്ചിട്ട് രണ്ടു മാസം, കുഞ്ഞിന്റെ നൂലുകെട്ട് അടുത്ത മാസമെങ്കിലും കാണിക്കുമോ…

Malayalam

മൗനരാഗം സീരിയൽ തകർച്ചയിലോ?? പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ഇനിയും അണിയറ പ്രവർത്തകർ ശ്രമിക്കണമെന്നില്ല: അച്ഛനും മക്കളും ഒന്നിക്കുന്ന പ്രൊമോ കാണിച്ചിട്ട് രണ്ടു മാസം, കുഞ്ഞിന്റെ നൂലുകെട്ട് അടുത്ത മാസമെങ്കിലും കാണിക്കുമോ…

മൗനരാഗം സീരിയൽ തകർച്ചയിലോ?? പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ഇനിയും അണിയറ പ്രവർത്തകർ ശ്രമിക്കണമെന്നില്ല: അച്ഛനും മക്കളും ഒന്നിക്കുന്ന പ്രൊമോ കാണിച്ചിട്ട് രണ്ടു മാസം, കുഞ്ഞിന്റെ നൂലുകെട്ട് അടുത്ത മാസമെങ്കിലും കാണിക്കുമോ…

പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ ഒരു തലമുറയിലുള്ളവർ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് കാണിച്ചുതരുന്ന സീരിയലാണ് മൗനരാഗം. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.

മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുതലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസി ആണ്.

പക്ഷെ, മൗനരാഗത്തിൽ ഇപ്പോൾ നല്ലതുപോലെ ആവർത്തന വിരസത വരുന്നുണ്ട്… പരമ്പരയ്ക്ക് റേറ്റിംഗിൽ ഇപ്പോഴും നാലാം സ്ഥാനമാണെങ്കിലും, പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയിട്ട് ഇടയ്ക്ക് കഥ സ്കിപ് ചെയ്യുന്നതായും അനുഭവപ്പെടാറുണ്ട്.

മറ്റൊന്നും കൊണ്ടല്ല, ഏകദേശം രണ്ടു മാസം മുൻപ്.. കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടുന്നു എന്ന രീതിയിലായിരുന്നു ഓരോ ദിവസത്തെയും പ്രോമോ വിഡിയോ. ഓരോ ആരാധകരും കല്യാണി ഉടൻ സംസാരിക്കും എന്ന് കരുതി കാത്തിരുന്നു. അവസാനം സംഭവിച്ചതോ, കല്യാണിയുടെ വായിൽ നിന്നും ചെറിയ ശബ്ദങ്ങൾ വന്നു പക്ഷെ, സംസാരിച്ചൊന്നുമില്ല. ഇപ്പോൾ, നടക്കുമെന്ന് കരുതിയ വിവാഹവും മുടങ്ങി.

കൊതിപ്പിച്ചിട്ട് കടന്നുകളയുമെന്ന് പറയാറില്ലേ.. അത് തന്നെയാണ് ഇപ്പോൾ, മൗനരാഗം. കല്യാണിയുടെ സംസാരം കഴിഞ്ഞപ്പോൾ, അടുത്ത രംഗ പ്രവേശനം കിരണിന്റെ അച്ഛനായിരുന്നു. ഇപ്പോൾ, എല്ലാ ദിവസവും കാണുന്നത് അച്ഛനും മകനും ഇന്ന്, ഒന്നിക്കും നാളെ ഒന്നിക്കും എന്നൊക്കെയുള്ള ഓരോ വീക്കെൻഡ് പ്രൊമോകളാണ്.

ആരാധകരെ കൈക്കുള്ളിൽ ആകുവാൻ വേണ്ടി, കുറെ സീനുകൾ കാണിച്ചു കാണിച്ചു  ഇപ്പോളിതാ,  കുഞ്ഞിന്റെ നൂലുകെട്ടാണ് സീരിയലിലെ പ്രധാന തന്ത്രം… കഴിഞ്ഞ ആഴ്ചയ്ക്കു മുൻപേ തുടങ്ങിയതാണ് നൂലുകെട്ടിന്റെ പ്രൊമോ…

പ്രേക്ഷകരുടെ എല്ലാവരുടെയും സംശയം, സോണിയുടെ പ്രസവം പോലെയാകുമോ നൂലുകെട്ടെന്നാണ്. പക്ഷെ, അതിനിടയിലും… ചെറിയ ട്വിസ്റ്റുകളൊക്കെ കൊണ്ടുവരുവാൻ ശ്രമം നടത്തിയാൽ കൊള്ളാമായിരിക്കുമായിരുന്നു. നിലവിൽ ഇപ്പോൾ പരമ്പരയിൽ രൂപ, നൂലുകെട്ടിന് കല്യാണിയെ പ്രവേശിപ്പിക്കില്ലെന്നു പറയുകയാണ്. സോണി ഇതിനെ നന്നായി എതിർക്കുമ്പോൾ രൂപ പറയുന്നുണ്ട്.

“അവൾ, എന്നോട് കള്ളം പറഞ്ഞ കുട്ടിയാണ്.. അതുകൊണ്ട്, ഒരിക്കലും കല്യാണിയെ ഇവിടേക്ക് കയറ്റില്ലെന്നാണ്…”

രൂപയുടെ വൈകല്യത്തെ എതിർക്കുന്ന ഈ ചിന്തഗതി ഒരിക്കലും ശെരിയല്ല. മറ്റൊന്നുമല്ല, ആ കല്യാണിയ്ക്ക് നല്ല സ്വഭാവങ്ങളൊക്കെയുണ്ട്. അവളുടെ പരിമിതിയിൽ നിന്നും ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ അവൾ നല്ല കഴിവുള്ള കുട്ടിയാണെന്നെങ്കിലും മനസ്സിലാക്കിക്കൂടെ…

പിന്നെ, കല്യാണിയ്ക്ക് സഹോദരന്റെ കുഞ്ഞിന്റെ നൂലുകെട്ടിന് വരാനുള്ള എല്ലാ അവകാശവും ഉണ്ട്. അതിനിവിടെ ഒരു കാര്യവുമില്ലാതെ രൂപ ദേഷ്യപ്പെടുന്നത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്.

പിന്നെ, രതീഷിന്റെ ഡയലോഗ് പൊളിച്ചു… സ്വർണ്ണം കാണാതാകുന്നതിന്.. കല്യാണിയെ കുറ്റം പറയുന്നവർക്കുള്ള മറുപടി ദീപ കൊടുക്കുമ്പോൾ, തിരിച്ചത് വിക്രമിന്റെ തലയിൽ തന്നെ വെക്കുന്നുണ്ടല്ലോ.

കിരണിന്റെ ഭീഷണിയിൽ പ്രകാശൻ  ഇന്ന് മുട്ടുമടക്കുമോ ഇല്ലയോ എന്ന് നമുക്ക് കണ്ടറിയാം…
പ്രകാശൻ നൂലുകെട്ടിന് പങ്കെടുത്താൽ മാത്രമേ, കല്യാണിയേയും അവിടെ എത്തിക്കാൻ സാധിക്കൂ… എന്താ യാലും അക്കാര്യങ്ങളൊക്കെ കിരൺ നല്ലതു പോലെ ചെയ്യുന്നുണ്ട്.

റൈറ്റർ മാമൻ, കഥ കൊണ്ട് പോകുന്നതനുസരിച്ച്, ഈ ഇടയ്‌ക്കൊന്നും നൂലുകെട്ടും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇങ്ങനെ ട്വിസ്റ്റുകളിൽ കൊണ്ട് നിർത്തിയിരിക്കുന്ന സംഭവങ്ങൾ ഒന്നും രണ്ടും ഒന്നുമല്ല.. സീരിയലിൽ ഉള്ളത്, പ്രേക്ഷകരാണെങ്കിൽ കാത്തിരുന്ന്  അക്കാര്യങ്ങളൊക്കെ മറന്നു പോയെന്നാണ് തോന്നുന്നത്.

ഇത്രയും വലിച്ചിഴച്ച് സീരിയൽ കൊണ്ട് പോകുന്നത്, ഒരു പക്ഷെ.. പരമ്പരയ്ക്ക് വെല്ലുവിളി ആകാനും സാധ്യതയുണ്ട്. മൗനരാഗത്തിൽ ഒരു ട്വിസ്റ്റും സംഭയവിക്കാതിരിക്കുകയാണെങ്കിൽ, പ്രേക്ഷകർ തന്നെ പിന്മാറും അതോടുകൂടി സീരിയലിന് വൻ തിരിച്ചടി ആയിരിക്കും നേരിടേണ്ടി വരുന്നത്.

എന്തൊക്കെ ആയാലും, അച്ഛനും മകനും ഉടൻ തന്നെ തിരിച്ചറിയുമോ.. ഇല്ലയോ എന്ന് റൈറ്റർ മാമന് തന്നെ അറിയാം. പ്രേക്ഷകരെ കൂടി ഇടയ്ക്കൊക്കെ ഓർമിച്ചാൽ നല്ലത്.


More in Malayalam

Trending

Recent

To Top