Connect with us

ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി

News

ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി

ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു; താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാനമേറ്റിയ പായല്‍ കപാഡിയെയും ടീമിനെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മികച്ച നടിക്കുള്ള അണ്‍സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് െ്രെപസ് നേടിയ അനസൂയ സെന്‍ഗുപ്തയെയും പ്രശംസിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചു എന്നാണ് രാഹുല്‍ ഗാന്ധി കാനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.

’77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍! അഭിമാനകരമായ ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡ് നേടിയതിന് പായല്‍ കപാഡിയയ്ക്കും ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.’

‘ദ ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തിന് കീഴില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അനസൂയ സെന്‍ഗുപ്തയ്ക്ക് അഭിനന്ദനങ്ങള്‍. ഈ സ്ത്രീകള്‍ ചരിത്രം സൃഷ്ടിക്കുകയും ഇന്ത്യന്‍ സിനിമയെ മുഴുവന്‍ പ്രചോദിപ്പിക്കുകയും ചെയ്തു’ എന്നാണ് രാഹുല്‍ ഗാന്ധി അഭിനന്ദനങ്ങള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഷെയിംലെസ്’. ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ സിനിമയില്‍ അവതരിപ്പിച്ചത്.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പായല്‍ കപാഡിയയുടെ ആദ്യ ഫിക്ഷന്‍ ഫീച്ചര്‍ സിനിമയാണ്. തിരക്കുപിടിച്ച മുംബൈ നഗരത്തില്‍ ജോലിയുടെ ഭാഗമായി എത്തിയ രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് സിനിമ. 2024ല്‍ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സംവിധായികയാണ് പായല്‍ കപാഡിയ.

Continue Reading
You may also like...

More in News

Trending

Recent

To Top