Connect with us

‘പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

Malayalam

‘പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

‘പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക’; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നില്‍ക്കുന്നതും. ശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മഞ്ജു പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

‘പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക..നിരന്തരം, ഒരുപാട് കാലം! പ്രിയപ്പെട്ട ലാലേട്ടാ പിറന്നാള്‍ ആശംസകള്‍.’ എന്നും മഞ്ജുവാര്യര്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.

മോഹന്‍ലാലിന്റെ 64ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ആരാധകരും താരങ്ങളും. കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാദ്ധ്യമങ്ങളില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. മമ്മൂട്ടി, ശോഭന, പൃഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചിട്ടുണ്ടായിരുന്നു. പതിവ് പോലെ തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മമ്മൂട്ടിയും എത്തിയിരുന്നു.

കൃത്യം രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ സ്വന്തം ഇച്ചാക്ക പങ്കുവെച്ചിരുന്നത്. മോഹന്‍ലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്കും എത്തുന്നുണ്ട്. ഒമ്പത് ചിത്രങ്ങളാണ് തിയേറ്ററിലേയ്ക്ക് എത്തുന്നത്. ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സിനിമകളാണ് റീ റിലീസ് ചെയ്യുന്നത്.

തിരുവനന്തപുരം ഏരീസ് പ്ലക്‌സ് സിനിമാസില്‍ മെയ് 20, 21, 22 തീയതികളാണ് പ്രദര്‍ശനം. മേയ് 20ന് ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 21ന് ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം എന്നീ സിനിമകളും 22ന് ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് എന്നിവയും പ്രദര്‍ശിപ്പിക്കും.രാവിലെ പതിനൊന്നര, ഉച്ചയ്ക്ക് രണ്ടര, വൈകിട്ട് ആറര എന്നിങ്ങനെയാണ് പ്രദര്‍ശന സമയം. ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍’ എന്ന പേരിലാണ് ചിത്രങ്ങള്‍ റി റീലിസ് ചെയ്യുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഘ360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയാണ് ചിത്ത്രതിന്റെ സംവിധാനം. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ 360ാമത്തെ ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്.

അതേസമയം, മഞ്ജുവാകട്ടെ, അഭിനയത്തിനപ്പുറം തന്റെതായ വിനോദങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യാത്രകളും ്രൈഡവിംഗും റൈഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. അതോടൊപ്പം കരിയറിലെ തിരക്കുകളിലും ആണ് നടി. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്.

മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മാത്രമല്ല, ബോളിവുഡിലേയ്ക്കും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending