Actress
ആ ആഗ്രഹം ഉള്ളിലൊതുക്കി കവിയൂർ പൊന്നമ്മ! നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ! റിപ്പോർട്ടുകൾ
ആ ആഗ്രഹം ഉള്ളിലൊതുക്കി കവിയൂർ പൊന്നമ്മ! നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ! റിപ്പോർട്ടുകൾ
മലയാളത്തിന്റെ സ്വന്തം അമ്മ എന്നാണ് നടി കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കുന്നത്. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂര്‍ പൊന്നമ്മ. ആദ്യകാലങ്ങളില്‍ നായികയായിട്ടാണ് അഭിനയിച്ചതെങ്കിലും പില്‍ക്കാലത്ത് അമ്മ വേഷങ്ങളുമായി മുന്നേറുകയായിരുന്നു. ഇപ്പോഴിതാ നടിയെ കുറിച്ച് മനസ് തുറക്കുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. ഒരു മാധ്യമത്തില്‍ അദ്ദേഹം കവിയൂര്‍ പൊന്നമ്മയെ കുറിച്ച് മനസ് തുറന്നത് ഇങ്ങനെയായിരുന്നു…
ആറന്മുള പൊന്നമ്മയെക്കാള്‍ നല്ല അമ്മ വേഷങ്ങള്‍ ചെയ്ത് സവിശേഷമായ ഒരു അഭിനയശേഷി കൈമുതലായി ഉള്ളതുകൊണ്ടാകാം അമ്മക്കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യയായ നടിയെന്ന പേര് പൊന്നമ്മ ചേച്ചിക്ക് ലഭിച്ചത. അന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാര്‍ സംവിധാനം ചെയ്ത ‘കുടുംബിനി’ യില്‍ ഷീലയുടെ അമ്മയായിട്ടഭിനയിച്ചു കൊണ്ടാണ് ഷീലയെക്കാള്‍ പ്രായം കുറവുള്ള പൊന്നമ്മച്ചേച്ചിയുടെ കടന്നു വരവ്. കുടുംബിനിയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ പിന്നെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെല്ലാം പൊന്നമ്മച്ചേച്ചിയുടെ അമ്മവേഷത്തിനോടായി കൂടുതല്‍ താല്‍പര്യം.
സത്യനും മധുവും നായകന്മാരായി അഭിനയിച്ച ‘തൊമ്മന്റെ മക്കളില്‍’ അവരുടെ രണ്ടു പേരുടെയും അമ്മയായി പൊന്നമ്മച്ചേച്ചി കളം നിറഞ്ഞാടിയെന്ന് കേട്ടപ്പോള്‍ അന്നു ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടുപോയിരുന്നു. 1971 ല്‍ പുറത്തിറങ്ങിയ ‘നദി’ എന്ന ചിത്രത്തില്‍ തിക്കുറിശ്ശിയുടെ ഭാര്യയായും ‘പെരിയാറി’ല്‍ തിലകന്റെ അമ്മയായുമൊക്കെ അഭിനയിച്ച പൊന്നമ്മ ചേച്ചി പിന്നീട് തിലകന്റെ ഭാര്യയായും ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തില്‍ സത്യന്റെ നായികയായുമൊക്കെ വന്ന് പ്രേക്ഷക മനസ്സുകളില്‍ വിസ്മയം ജനിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങളില്‍ ഇത്രയും വ്യത്യസ്തമായ വേഷപ്പകര്‍ച്ച നടത്തിയിട്ടുള്ള മറ്റൊരു അഭിനേത്രി മലയാളത്തില്‍ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഈ അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന സമയത്തു തന്നെയാണ് ‘റോസി’യില്‍ നായികയായി വരുന്നതും. പിന്നീടു നായികയുടെ ചേച്ചിയും ചേട്ടത്തിയും അമ്മായിയുമൊക്കെയായി വന്നതിനു ശേഷമാണ് മലയാള സിനിമയിലെ സ്ഥിരം അമ്മത്താരമായി പൊന്നമ്മ ചേച്ചി മാറുന്നത്. സഹപ്രവര്‍ത്തകരുമായി വളരെ ഹൃദ്യമായ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന പൊന്നമ്മച്ചേച്ചിയെ കൂടുതല്‍ അടുപ്പമുള്ളവര്‍ പൊന്നു എന്നാണു വിളിച്ചിരുന്നത്. ആ പൊന്നുവിനെ പി.എം. മേനോന്‍ സംവിധാനം ചെയ്ത ‘റോസി’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ മണിസ്വാമി തന്റെ ജീവിതത്തിലെ പൊന്നായി കൂടെ കൂട്ടുകയായിരുന്നു. ആദ്യകാലം മുതലുള്ള എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് ഇപ്പോള്‍ പൊന്നമ്മച്ചേച്ചിയുടെ സിനിമാ സപര്യയ്ക്ക് നീണ്ട അറുപതാണ്ടിന്റെ കാലപ്പഴക്കം ഉണ്ടെങ്കിലും മലയാള സിനിമയില്‍ എല്ലാം തികഞ്ഞ മുഖപ്രസാദമുള്ള ഐശ്വര്യവതിയായ ഒരമ്മയെത്തേടുമ്പോള്‍ സംവിധായകനും നിര്‍മാതാക്കളുമൊക്കെ ആദ്യം പോകുന്നത് കവിയൂര്‍ പൊന്നമ്മ ചേച്ചിയുടെ സാന്നിധ്യം തേടിയാണ്. ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളൊക്കെ ഉള്ളതുകൊണ്ട് ഇപ്പോള്‍ അഭിനയത്തോട് അല്‍പം അകലം പാലിച്ചു നില്‍ക്കുകയാണവര്‍. താന്‍ ഇതുവരെ െചയ്യാത്ത വ്യത്യസ്തമായ ഒരു വേഷവുമായി ആരെങ്കിലും വന്നാല്‍ ഇനിയും ഒരു കൈ നോക്കാനും പൊന്നമ്മച്ചേച്ചി തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നെന്ന് കവിയൂര്‍ പാെന്നമ്മ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ അമ്മയ്ക്ക് പക്ഷെ ജീവിതത്തില്‍ ദുഃഖങ്ങളേറെയാണ്. ഏക മകള്‍ ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിച്ചിരുന്നു. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായെത്തിയപ്പോള്‍ നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ പറഞ്ഞു.
അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മയും സംസാരിച്ചു. മകള്‍ അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകന്‍ തന്നെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് മകനും മകളുമുണ്ട്. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നെന്ന് നടി പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വെക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്’ ‘ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ടെന്നായിരുന്നു അന്ന് നടി പ്രതികരിച്ചത്.
