രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു…മീനയോട് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു; പ്രസന്നയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിമാരിൽ ഒരാള് കൂടിയാണ് നടി
ഭർത്താവ് വിദ്യസാഗറിന്റെ മരണശേഷം സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെയായി വളരെ സജീവമായി നിൽക്കുകയാണ് മീന.
മീന സിനിമയിൽ 40 വർഷം പൂർത്തിയാക്കിയത് തമിഴ് സിനിമ ലോകമൊക്കെ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴിലെ ഒരു ചാനൽ ഇതിന്റെ ഭാഗമായി ഒരു പരിപാടിയും നടത്തിയിരുന്നു. തമിഴ് സിനിമ ലോകത്തെ പല പ്രമുഖരും പരിപാടിയിൽ പെങ്കെടുക്കുകയും മീനയെ കുറിച്ച് വാചാലരാവുകയും ചെയ്തിരുന്നു. മീനയുടെ അടുത്ത സുഹൃത്തുക്കൾ പലരും നടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായി മാറുകയുണ്ടായി. ഇപ്പോഴിതാ, അക്കൂട്ടത്തിൽ നടൻ പ്രസന്ന പറഞ്ഞ വാക്കുകളും ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.
‘ഞാൻ മീനയുടെ കടുത്ത ആരാധകനാണ്. രജനികാന്ത് അല്ലാതെ മറ്റാരും മീനയ്ക്ക് ഒപ്പം അഭിനയിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. ഞാൻ വളരെ പൊസസീവ് ആണ്. യജമാൻ എന്ന സിനിമ ഇറങ്ങിയപ്പോൾ ചെന്നൈയിൽ ടിക്കറ്റ് കിട്ടാത്തതിനാൽ ട്രെയിനിൽ യാത്ര ചെയ്ത് കരൂരിൽ പോയി ഞാൻ സിനിമ കണ്ടിട്ടുണ്ട്. മീനയോട് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു,’ എന്നാണ് പ്രസന്ന പറഞ്ഞത്. മലയാളികൾക്ക് സുപരിചിതനായ നടനാണ് പ്രസന്ന.
മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി എത്തിയിട്ടുള്ള നടി സ്നേഹയുടെ ഭർത്താവാണ് താരം. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ പ്രസന്ന അഭിനയിച്ചിരുന്നു. അണിയറയിൽ ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയിലും പ്രസന്ന ഒരു ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് വിവരം. അടുത്തിടെ മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിൽ നായികയായി സ്നേഹ അഭിനയിച്ചിരുന്നു.