Connect with us

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും

Malayalam

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’; കവിയൂര്‍ പൊന്നമ്മയെ കാണാനെത്തി ബൈജു സന്തോഷും ജഗദീഷും

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ജഗദീഷിനൊപ്പമാണ് താരം കവിയൂര്‍ പൊന്നമ്മയെക്കാണാന്‍ എത്തിയത്. കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ചിത്രവും ബൈജു പങ്കുവെച്ചു.

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നവരും നിരവധിയാണ്. തിരക്കിമനിടയിലും ഓടിയെത്താന്‍ മനസ് കാണിച്ചല്ലോ, മനോഹരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

പ്രായാധിക്യം കാരണം സിനിമയില്‍ സജീവമല്ലാതിരിക്കുന്ന കവിയൂര്‍ പൊന്നമ്മയെ നേരത്തെ സംവിധായകന്‍ ഷാജി കൈലാസ് വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഭാര്യ ആനി, നിര്‍മാതാവ് ആല്‍വിന്‍ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ കാണാനെത്തിയത്.

മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് ഇപ്പോള്‍. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറില്‍പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

2021 ല്‍ റിലീസ് ചെയ്ത ‘ആണു പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

More in Malayalam

Trending

Recent

To Top