Connect with us

എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്, അവരാണ് എന്നെ നോക്കുന്നത്, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; കവിയൂർ പൊന്നമ്മ

featured

എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്, അവരാണ് എന്നെ നോക്കുന്നത്, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; കവിയൂർ പൊന്നമ്മ

എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്, അവരാണ് എന്നെ നോക്കുന്നത്, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; കവിയൂർ പൊന്നമ്മ

മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടിയാണ് കവിയൂർ പൊന്നമ്മ. സിനിമാ ലോകത്തെ അമ്മയായി കവിയൂർ പൊന്നമ്മ അറിയപ്പെടുന്നു. കെപിഎസി ലളിത, സുകുമാരി തുടങ്ങിയവർ അസൂയക്കാരിയും കുശുമ്പും ദുഷ്ടയുമായ നിരവധി അമ്മ, അമ്മായിയമ്മ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കവിയൂർ പൊന്നമ്മയെ പ്രേക്ഷകർക്ക് എന്നും സ്നേഹമുള്ള അമ്മയായി കാണാനായിരുന്നു ഇഷ്ടം.

അടുത്തിടെയായി നിരവധി വാർത്തകളാണ് താരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ നിറയുന്നത്. എല്ലാവരാലും തഴയപ്പെട്ട് പ്രിയ നടി ഒറ്റയ്ക്ക് വാർധക്യം ചിലവഴിക്കുന്നുവെന്ന തരത്തിലാണ് റിപ്പോർ‌ട്ടുകൾ വന്നത്. കവിയൂർ പൊന്നമ്മയുടെ ജീവിതം ചർച്ചയായതോടെ നിരവധി പേർ താരത്തെ അന്വേഷിച്ച് നിലവിലെ സ്ഥിതി അറിയാൻ ശ്രമിച്ചു. എന്നാൽ തതനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും എല്ലാ സൗകര്യങ്ങളോടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നതെന്നും കവിയൂർ പൊന്നമ്മ തന്നെ ഇപ്പോൾ വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ്.

അടുത്തിടെ താരത്തെ കാണാന്‍ എത്തിയ ഒരാള്‍ പകര്‍ത്തിയ ചിത്രം വൈറലായിരുന്നു. ഇതോടെയാണ് കവിയൂര്‍ പൊന്നമ്മയെ കുടുംബം നടതള്ളി എന്നും താരം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാര്‍ത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകള്‍. അവരോട് എന്ത് പറയാന്‍. സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം” എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.

More in featured

Trending

Recent

To Top