Connect with us

കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന മത്സരം ഇന്ന്

Cricket

കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന മത്സരം ഇന്ന്

കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന മത്സരം ഇന്ന്

ചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കേരളത്തിന്റെ ടീം ആയ കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന മത്സരം ഇന്ന്. ഭോജ്പുരി ദബാംഗ്‌സുമായി ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ന് ജോധ്പൂരില്‍ വച്ചാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും കേരളം തോറ്റിരുന്നു. യഥാക്രമം തെലുങ്ക്, കന്നഡ, ബോളിവുഡ് താരങ്ങളുടെ ടീമുകളായ തെലുങ്ക് വാരിയേഴ്‌സ്, കര്‍ണാട ബുള്‍ഡോസേഴ്‌സ്, മുംബൈ ഹീറോസ് എന്നിവരുമായിട്ടായിരുന്നു കേരള സ്‌െ്രെടക്കേഴ്‌സിന്റെ ഇതുവരെയുള്ള മത്സരം.

ഫെബ്രുവരി 19 ന് തെലുങ്ക് വാരിയേഴ്‌സുമായി കളിച്ചുകൊണ്ടായിരുന്നു കേരളം സീസണ്‍ ആരംഭിച്ചത്. തെലുങ്ക് നായകന്‍ അഖില്‍ അക്കിനേനി തകര്‍ത്തടിച്ച മത്സരത്തില്‍ 64 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. കര്‍ണാടക ബുള്‌ഡോസേഴ്‌സുമായിട്ടായിരുന്നു രണ്ടാം മത്സരം. എട്ട് വിക്കറ്റിനാണ് സ്‌െ്രെടക്കേഴ്‌സ് ഈ മത്സരം തോറ്റത്.

ആദ്യ സ്‌പെല്ലില്‍ കേരള സ്‌െ്രെടക്കേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്!ടത്തില്‍ 101 റണ്‍സ് എടുത്തിരുന്നു. ഇതിന് മറുപടിയായി ബാറ്റ് ചെയ്ത കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും കാണാത്ത വീറോടും വാശിയോടും കളത്തിലിറങ്ങിയ കേരളത്തെയാണ് മുംബൈ ഹീറോസുമായുള്ള മൂന്നാം മത്സരത്തില്‍ കാണികള്‍ കണ്ടത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ നടന്ന കേരളത്തിന്റെ ഒരേയൊരു കളിയും ഇതായിരുന്നു.

രാജീവ് പിള്ള വിട്ടുനിന്ന കളിയില്‍ 24 ബോളില്‍ 63 അടിച്ച വിവേക് ഗോപന്‍ ആയിരുന്നു താരം. വിജയം കൈയെത്തിപ്പിടിക്കുമെന്ന് തോന്നിപ്പിച്ച കേരളത്തിന് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ അത് എടുക്കാന്‍ സാധിക്കാതെപോയി. സീസണില്‍ എല്ലാ മത്സരങ്ങളിലും പരാജയപ്പെടുക എന്ന നാണക്കേട് ഒഴിവാക്കാന്‍ കേരളത്തിന് ഇന്നത്തെ മത്സരം വിജയിക്കുക അനിവാര്യമാണ്.

More in Cricket

Trending

Recent

To Top