Connect with us

കനക സിനിമ വിടാന്‍ കാരണം മനസിലെ ആ മായാത്ത മുറിവ്; വെളിപ്പെടുത്തലുമായി സൂപ്പര്‍സ്റ്റാര്‍

Malayalam

കനക സിനിമ വിടാന്‍ കാരണം മനസിലെ ആ മായാത്ത മുറിവ്; വെളിപ്പെടുത്തലുമായി സൂപ്പര്‍സ്റ്റാര്‍

കനക സിനിമ വിടാന്‍ കാരണം മനസിലെ ആ മായാത്ത മുറിവ്; വെളിപ്പെടുത്തലുമായി സൂപ്പര്‍സ്റ്റാര്‍

സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് പലര്‍ക്കും വ്യക്തമായി അറിയില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

അടുത്തിടെ നടിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് വീഡിയോകള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ അതിന് പിന്നാലെ തനിക്ക് ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് കനക ഒരു വീഡിയോ ചെയ്തിരുന്നു അത് വൈറലായിരുന്നു. എന്നാല്‍ എന്തിനാണ് കനക സിനിമയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് നടന്‍ ശരത് കുമാര്‍. 1992 ല്‍ പുറത്തിറങ്ങിയ ‘ചാമുണ്ഡി’ എന്ന സിനിമയില്‍ ശരത് കുമാറും കനകയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ കനകയെക്കുറിച്ചുള്ള ചോദ്യത്തിന് ശരത് കുമാര്‍ മറുപടി നല്‍കി.

മറ്റൊരു നടിയോടും താരതമ്യപ്പെടുത്താനാവാത്ത വിധം തന്റെ അഭിനയ ജീവിതത്തില്‍ കഠിനാധ്വാനിയായിരുന്നു കനക. സിനിമകളോടുള്ള കനകയുടെ സ്‌നേഹം അപാരമായിരുന്നു. പക്ഷേ ജീവിതത്തില്‍ സംഭവിച്ച ചില നിരാശകളും പശ്ചാത്താപങ്ങളും അവളുടെ മനസ്സില്‍ മായാത്ത മുറിവായി. ഇത് വളര്‍ന്ന് സമ്മര്‍ദ്ദവും പിന്നെ വിഷാദമായപ്പോഴാണ് അവര്‍ മെല്ലെ മെല്ലെ സിനിമ വിട്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്.

നടി ഇപ്പോള്‍ താമസിക്കുന്ന നടിയുടെ വീടിനെ കുറിച്ചും താരം പറഞ്ഞിരുന്നു. വളരെ പഴകിയതാണ്. ആ വീട്ടിലെ ഇലക്ട്രിക് വര്‍ക്, പ്ലംബിംഗ് എന്നിവയെക്കുറിച്ചൊന്നും അറിയില്ല. ആരാണ് ആ വീട് നിര്‍മ്മിച്ചതെന്നോ എത്ര പഴക്കുമുണ്ടെന്നോ അറിയില്ല. ഇതില്‍ നിന്നെല്ലാം നീ പുറത്ത് വരണം, വിദേശത്ത് യാത്രകള്‍ പോകണം, കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല. 50 വയസായി.

ഇപ്പോള്‍ പോലും ജീവിതം ആസ്വദിച്ചില്ലെങ്കില്‍ എപ്പോള്‍ ആസ്വദിക്കാനാണെന്ന് ഞാന്‍ ചോദിച്ചു. ഈ സ്വത്ത് ആര്‍ക്ക് കൊടുക്കാനാണ്, കുറഞ്ഞത് നീ ജീവിതം ആസ്വദിക്കുകയെങ്കിലും ചെയ്യെന്നും ഉപദേശിച്ചു. വിദേശത്തേക്ക് പോകാന്‍ വളരെ ഇഷ്ടമാണ് പപ്പിയക്ക എന്ന് കനക പറഞ്ഞു. പക്ഷെ കനക തന്നെ മുന്നോട്ട് വരണം. സഹായങ്ങള്‍ നമുക്ക് ചെയ്യാന്‍ പറ്റും.

എന്തെങ്കിലും സഹായം ചോദിച്ചാല്‍ ചെയ്ത് കൊടുക്കാന്‍ പറ്റും. പക്ഷെ പൂട്ടിയിട്ട വീട്ടിലേക്ക് കടന്ന് കയറുന്നത് ശരിയല്ല. എന്നെ വിശ്വസിക്ക് എപ്പോള്‍ സഹായം ചോദിക്കുന്നോ അപ്പോള്‍ മാത്രമേ ഇടപെടാന്‍ പറ്റൂ. ഒരുപക്ഷെ കനകയ്ക്ക് സുഹൃത്തുക്കളുണ്ടാകും. കനക ഒറ്റയ്ക്കാണെന്ന് നമ്മള്‍ കരുതുകയല്ലേ. ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാവും ഇത്രയും കാലം കോടതിയില്‍ പോയി വന്നതാണ്. കേസ് തീര്‍പ്പാകുന്നത് വരെ വക്കീലുമായി കോണ്‍ടാക്ട് ഉണ്ടായിരിക്കുമല്ലോ. അതിനാല്‍ കനകയ്ക്ക് വേണമെന്ന് തോന്നുമ്പോള്‍ അവര്‍ കോണ്‍ടാക്ടില്‍ വരുമെന്ന് കരുതുന്നു.

ഇതില്‍ കൂടുതല്‍ കനകയെ ഞാന്‍ നിര്‍ബന്ധിക്കില്ല. കനക ആര്‍ക്കും മുമ്പിലും കൈ നീട്ടേണ്ടി വരുന്ന സാഹചര്യമില്ലാതെ സന്തോഷകരമായി ജീവിക്കാനുള്ളത് ദേവികയക്ക സമ്പാദിച്ച് വെച്ചാണ് പോയത്. അതിനാല്‍ കനക കഷ്ടപ്പെടില്ല. എന്നോട് കനക നല്ല രീതിയിലാണ് സംസാരിച്ചത്. പലരും പറയുന്നത് പോലെ അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top