Actress
ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ
ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് ദര്‍ശന രാജേന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ദര്‍ശനയുടെ അമ്മ നീരജ രാജേന്ദ്രനും സിനിമയില്‍ തന്റെ കഴിവ് തെളിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ ആവേശത്തില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് നീരജ കൈകാര്യം ചെയ്തത്.
‘എല്ലാരും ഹാപ്പി അല്ലേ’ എന്ന ഡയലോഗും വലിയ രീതിയില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ നീരജ തന്റെ സിനിമാ വിശേഷങ്ങളും മകള്‍ ദര്‍ശനയെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. സിനിമയില്‍ കാണുന്നത് പോലെയല്ല ദര്‍ശന ജീവിതത്തിലെന്നും ആളിത്തിരി ഒതുങ്ങിയ ടൈപ് ആണെന്നുമാണ് നീരജ പറയുന്നത്.
‘ആളിത്തിരി ഒതുങ്ങിയ ടൈപ് ആണ്. അവളുടെ ചേച്ചിയെ പോലെയല്ല. അധികം എക്‌സൈറ്റ്മന്റ് ഒന്നും പ്രകടിപ്പിക്കുന്ന കൂട്ടത്തില്‍ അല്ല. പക്ഷേ ഞങ്ങളുടെ വീട്ടിലെ ചട്ടമ്പി അവളാണ്. ഞങ്ങളെക്കാള്‍ ഒക്കെ ഫയര്‍ അവള്‍ക്കാണ്’ എന്നും നീരജ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്യുന്നത് കുറവാണെന്നും താരം പറഞ്ഞു.
‘അവള്‍ ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് അറിയാറില്ല. ഹൃദയത്തില്‍ അവളുടെ വേഷം എന്താണെന്ന് പോലും അറിയില്ലായിരുന്നു. ജയ ജയ ഹേയില്‍ കരാട്ടെ പഠിക്കാന്‍ പോയത് കൊണ്ടാണ് അറിഞ്ഞത്. സിനിമ തിരഞ്ഞെടുക്കുന്നത് ഒക്കെ അവളുടെ ഇഷ്ടമാണ്. അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല’.
ദര്‍ശനയോട് വിവാഹക്കാര്യം സംസാരിക്കാറില്ല. ‘അവര്‍ ഇനി എത്ര വയസായിട്ടാണെങ്കിലും നമ്മളോട് ചോദിച്ചാല്‍ ഓക്കേ, ഇന്ന ആളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞാല്‍ സമ്മതിക്കും. അതല്ലാതെ നമ്മളായിട്ട് ആ വിഷയം പറയില്ല. രണ്ട് മക്കളോടും ഇക്കാര്യം പറയാറില്ല. അവര്‍ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം. ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല’ എന്നും നീരജ പറഞ്ഞു.
‘അത് നമ്മളല്ല തീരുമാനിക്കേണ്ടത്. അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രായം ആയിട്ടുണ്ട്. ഞാന്‍ നിര്‍ബന്ധിക്കാറില്ല. കല്യാണം കഴിക്കണം എന്ന് പോലും ഞാന്‍ പറയില്ല. ഏതെങ്കിലും പ്രായത്തില്‍ അവര്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം. അതും ആര്‍ഭാടം ആയിട്ടുള്ള കല്യാണത്തിനോട് ഒട്ടും യോജിപ്പില്ല’ എന്നും നീരജ പറഞ്ഞുതീര്‍ത്തു.