Connect with us

അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു; ഷാരൂഖ് ഖാന്‍

Actress

അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു; ഷാരൂഖ് ഖാന്‍

അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു; ഷാരൂഖ് ഖാന്‍

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുകയാണ് നടി. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പം സമയം ചെലവിടുകയാണ് ഐശ്വര്യ റായി. എന്നിരുന്നാലും നടിയെ കുറിച്ചുള്ള കഥകള്‍ നിരന്തരം പ്രചരിക്കാറുണ്ട്. എല്ലാ കാലത്തും ഐശ്വര്യ റായിയ്ക്ക് സല്‍മാന്‍ ഖാനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കാറുള്ളത്. ഇരുവരും ആഴത്തില്‍ സ്‌നേഹിച്ചിരുന്നെങ്കിലും സല്‍മാന്റെ മോശം പ്രവൃത്തികള്‍ കാരണം ആ ബന്ധം തകര്‍ന്ന് പോവുകയായിരുന്നു.

അതേ സമയം സല്‍മാന്‍ കാരണം നടിയ്ക്ക് നിരവധി സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒരു കാലത്ത് ഹിറ്റ് ജോഡിയായിരുന്നു. ഇരുവരുടെയും ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായിരുന്നു. അത്തരത്തില്‍ നിരവധി സിനിമകളില്‍ രണ്ടാളും നായിക, നായകന്മാരായി അഭിനയിച്ചു. എന്നാല്‍ ഷാരൂഖിന്റെ അഞ്ചോളം ചിത്രങ്ങളില്‍ നിന്നും ഐശ്വര്യയെ ഒഴിവാക്കിയ സംഭവം കൂടി ഉണ്ടായിട്ടുണ്ട്.

ചല്‍ത്തെ ചല്‍ത്തെ എന്ന സിനിമയില്‍ ആദ്യം നായികയായി തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുനനു. എന്നാല്‍ പിന്നീട് ഷാരൂഖിന്റെ നിര്‍ദ്ദേശപ്രകാരം ഐശ്വര്യയെ മാറ്റി പകരം റാണി മുഖര്‍ജിയെ നായികയാക്കി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പലപ്പോഴായി പ്രചരിച്ചിരുന്നു. പിന്നീടത് സത്യമാണെന്ന് പറഞ്ഞ് നടന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ നല്ല സുഹൃത്തായിരുന്നിട്ടും ഐശ്വര്യയ്ക്ക് വേണ്ടി ആ സമയത്ത് ഒരു നിലപാട് എടുക്കാത്തതിലാണ് ഷാരൂഖ് ഖാന്‍ ഖേദം പ്രകടിപ്പിച്ചത്.

വളരെ സങ്കടകരമായി. അത് ഉദ്ദേശിച്ചിരുന്നില്ലെന്നും അതൊരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു എന്നുമാണ് ഷാരൂഖ് പറഞ്ഞത്. വേറെ വഴികളൊന്നുമില്ലാത്തത് കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞങ്ങള്‍ക്ക് തന്നെ മോശമായി തോന്നിയെന്നും പറയുന്ന നടന്റെ വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. ‘ഐശ്വര്യ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ അവളുമായി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ അങ്ങനൊരു അവസ്ഥയിലേക്ക് എത്തിയതില്‍ വ്യക്തിപരമായി ഞാന്‍ വളരെ ദുഃഖിതനായിരുന്നു, എനിക്ക് അതില്‍ വളരെ ഖേദമുണ്ട്. ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ പറയുന്നതാണ്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്ക് കൂടുതലൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു. കാരണം ഞാന്‍ മാത്രമല്ലായിരുന്നു ആ സിനിമയുടെ നിര്‍മ്മാതാവ്. ഇത് മുഴുവനും വളരെ സങ്കടകരമായ കാര്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി.

അത് അങ്ങനെയല്ല ഉദ്ദേശിച്ചത്. അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണല്‍ തീരുമാനമായിരുന്നു. മാത്രമല്ല പ്രൊഫഷണലായിട്ട് പോലും ഞങ്ങള്‍ക്ക് വളരെ മോശമായിട്ടാണ് തോന്നിയത്. മാത്രമല്ല അതല്ലാതെ വേറെ വഴികളുമില്ലായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. ഒരാളെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തതിന് ശേഷം അവരുടെ ഭാഗത്ത് ഒരു തെറ്റ് ഇല്ലാതെ അതില്‍ നിന്ന് മാറ്റുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. ഐശ്വര്യ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ എല്ലാം എന്റെ തെറ്റാണെന്ന് തോന്നുന്നത്. പക്ഷേ ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഞാന്‍ ഐശ്വര്യയോട് മാപ്പ് ചോദിച്ചിരുന്നു’ എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും നാളുകളായി ഐശ്വര്യ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വഴക്കിനെ തുടര്‍ന്ന് ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോഴും ഐശ്വര്യയോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. താരകുടുംബത്തിന്റെ ഈ മൗനവും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

More in Actress

Trending