Connect with us

പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി

Actress

പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി

പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി

കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റിലെത്തിയ ഐശ്വര്യ റായിയെ വിമര്‍ശിച്ച് നടി കസ്തൂരി ശങ്കര്‍. പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി എന്നാണ് നടിയുടെ വിമര്‍ശനം.

‘സമയം. കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല. ഐശ്വര്യ റായിയ്ക്ക് സമയത്തെ പിന്നിലാക്കേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ, പ്ലാസ്റ്റിക് അവരുടെ സൗന്ദര്യം ഇല്ലാതാക്കി’ സമൂഹമാദ്ധ്യമത്തില്‍ ഐശ്വര്യയുടെ ചിത്രം പങ്കുവച്ച് കസ്തൂരി കുറിച്ചു.

കസ്തൂരിയുടെ പോസ്റ്റിനു പിന്നാലെ കമന്റുകളുമായി നിരവധിപേരെത്തി. പലരും ബോട്ടോക്‌സ് അടക്കമുള്ള ചികിത്സകളെ വിമര്‍ശിച്ചാണ് കമന്റ് ചെയ്തത് . എന്നാല്‍ താന്‍ ബോട്ടോക്‌സ് പോയിട്ട് ഹെയര്‍ ഡൈ , മേക്കപ്പ്, സോപ്പ്, ഷാംപൂ തുടങ്ങിയവ ഒന്നും ഉപയോഗിക്കാറില്ലെന്നും വെറും ലിപ്സ്റ്റിക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും കസ്തൂരി പറയുന്നു.

അമ്പതാം വയസിലും താരത്തിളക്കം നില നിര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യയിലെ ചുരുക്കം നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. അതേസമയം അടുത്ത കാലത്തായി നടിയുടെ മുഖത്ത് വന്ന മാറ്റം പലരും ചൂണ്ടിക്കാട്ടാറുണ്ട്. കറുപ്പും വെളുപ്പും ഗോള്‍ഡന്‍ ഡിസൈനുകളുമൊക്കെയുള്ള ഗൗണിലാണ് ഇത്തവണ കാന്‍ 2024 ന്റെ വേദിയിലേക്ക് ഐശ്വര്യയുടെ ആദ്യ വരവ്.

അതേ സമയം ഐശ്വര്യയുടെ കൈയ്ക്ക് പരിക്ക് പറ്റിയതിനാല്‍ വലത്തെ കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതും കാണാം. എന്നാല്‍ എല്ലാ തവണയും നല്ല അഭിപ്രായങ്ങള്‍ വാങ്ങാറുള്ള നടിയ്ക്ക് ഇത്തവണ നെഗറ്റീവ് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റിയൊന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്.

തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. അവളുടെ മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ കണ്ടാല്‍ പ്രായമുള്ള ഒരു സ്ത്രീയെ പോലെ തോന്നും. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഇത്തവണയും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ ഫെസ്റ്റിവലില്‍ എത്തിയിരുന്നു. അമ്മയുടെ കൂടെ മുന്‍പും താരപുത്രി കാന്‍ വേദിയില്‍ വന്നിരുന്നു. ഇത്തവണ കറുപ്പ് നിറമുള്ള പാന്റും ഷര്‍ട്ടും ധരിച്ച് വളരെ സിംപിളായിട്ടാണ് ആരാധ്യയുടെ വരവ്. മാത്രമല്ല ആരാധ്യയും തടി വെച്ചുവെന്ന് ചൂണ്ടി കാണിച്ച് വിമര്‍ശിക്കുകയാണ് ചിലര്‍.ഇത്തവണ ഐശ്വര്യയുടെ വസ്ത്രവും മുടിയുമെല്ലാം വളരെ മനോഹരമായി തന്നെയാണ് ചെയ്തതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

മാത്രമല്ല കൈയ്ക്ക് പരിക്കേറ്റിട്ടും കാനിലെ റെഡ് കാര്‍പെറ്റില്‍ ആത്മവിശ്വാസത്തോടെ നടന്ന ഐശ്വര്യ റായ് ബച്ചനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ വര്‍ഷം, മുഖം മുഴുവന്‍ കാണത്തക്ക വിധത്തില്‍ ഐശ്വര്യ തന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ ആരാധകരും സന്തോഷത്തിലാണ്. കൈയ്ക്ക് പരിക്ക് പറ്റിയ ഐശ്വര്യ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നു.

അതുപോലെ രോഗിയായ സ്വന്തം അമ്മയെ പരിചരിക്കുന്നു. മകളെ വളര്‍ത്തുന്നതിനായി ജീവിതവും കരിയറും സമര്‍പ്പിച്ചു. ഇതോടെ അവളുടെ ഭാരം വര്‍ദ്ധിച്ചു. എന്നിട്ടും ഇവിടെ അവള്‍ പുഞ്ചിരിക്കുകയാണ്. ഐശ്വര്യയുടെ പ്രായം 50കളില്‍ എത്തി. എന്നിട്ടും ഒരു സമ്പൂര്‍ണ്ണ ദേവതയെപ്പോലെ പോസ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിലും കൂടുതല്‍ വേണമെന്ന് പറയുന്നത് ശരിയാണോന്നാണ് ചിലരുടെ ചോദ്യം.

Continue Reading
You may also like...

More in Actress

Trending

Recent

To Top