Connect with us

മമ്മൂക്ക ഇടപെട്ട് ചില സിനിമകല്‍ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി, അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു; ഉഷ

Actress

മമ്മൂക്ക ഇടപെട്ട് ചില സിനിമകല്‍ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി, അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു; ഉഷ

മമ്മൂക്ക ഇടപെട്ട് ചില സിനിമകല്‍ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി, അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു; ഉഷ

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയായിരുന്നു ഉഷ. നായികയായും സഹനടിയായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഉഷ സീരിയലിലും സജീവമായിരുന്നു. എന്നാല്‍ പിന്നീട് താരത്തിന് അവസരങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ സിനിമയില്‍ ഉഷയെ കാണാറേ ഇല്ല. കോട്ടയം കുഞ്ഞച്ചന്‍, കിരീടം, ചെങ്കോല്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഉഷയെന്ന് നടിയെ മലയാളികള്‍ക്ക് കൂടുതലും പരിചയം. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനിന്നതെന്ന് പറയുകയാണ് താരം.

തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന വ്യാപകമായി പുറത്തുവന്ന ആരോപണങ്ങളോടാണ് ഉഷ പ്രതികരിച്ചത്. താനും അത് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അത് കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂക്ക ശ്രമിച്ചു എന്ന ഒരു സംഭവം ഞാനും അറിഞ്ഞത് പല സ്ഥലങ്ങളില്‍ വായിച്ചിട്ടാണ്.

മമ്മൂക്കയുടെ ഈഗോ കാരണം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാണ് കണ്ടത്. അതെന്താണ് അങ്ങനെ എഴുതിയത് എന്നാണ് മനസിലാക്കിയത്. ഞാനും ഇങ്ങനെ കേള്‍ക്കുകയും അറിയുകയും ഒക്കെ ചെയ്തിട്ടുണ്ട്,’ എന്നും ഉഷ പറഞ്ഞു. മമ്മൂക്ക ഇടപെട്ട് ചില സിനിമകല്‍ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി. ഞാന്‍ അത് അന്ന് അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെയാണ് ഞാന്‍ ഇത് പറഞ്ഞത്.

ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് ആളുകള്‍ പറയുന്നുണ്ടെന്നാണ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്. അപ്പോള്‍ തന്നെ, ഞാന്‍ ചോദിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്കയും അവിടെ ആ സമയത്ത് ഉണ്ട്. പക്ഷെ ചോദിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അതില്‍ സങ്കടമില്ല. പരാതിയുമില്ല എന്ന് മമ്മൂക്കയോട് പറയണം എന്ന് മാത്രം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു.

ഞാനും മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന പടച്ചവന്‍ ഉണ്ടല്ലോ. അവര് വിചാരിച്ചാലേ എന്തും കിട്ടൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പടച്ചവന്‍ തരേണ്ട എന്ന് വിചാരിച്ച ഒരു കാര്യം ആര് വിചാരിച്ചാലും എനിക്ക് തരാനും പറ്റില്ല, തടുക്കാനും പറ്റില്ല. എന്തായാലും അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഞാന്‍ അത് ഒഴിവാക്കി വിട്ടു. ഞാനും എന്തായാലും അങ്ങനെ കേട്ടിട്ടുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല.

പക്ഷെ അത് ആള്‍ക്കാര്‍ എങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത് എന്നും എന്നും ഉഷ പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്റെ സമയത്താണ് അതിന്റെ ഡയറക്ടര്‍ സുരേഷേട്ടനും ഞാനും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ആ സമയത്ത് എന്റെ അച്ഛനും സുരേഷേട്ടന്റെ അച്ഛനും മമ്മൂക്കയുടെ അടുത്ത് പരാതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ മമ്മൂക്ക ഇടപെട്ടിരുന്നു.

പക്ഷെ മമ്മൂക്ക സുരേഷേട്ടനെ ഉപദേശിച്ചു. എന്നെ ഉപദേശിക്കാന്‍ അദ്ദേഹത്തിന് പറ്റിയിട്ടില്ല. അത് പക്ഷെ ഒന്നും ഫലം കണ്ടില്ല. ഞങ്ങള്‍ വിവാഹിതരായി. പുള്ളി പറഞ്ഞത് കേള്‍ക്കാത്തതിന്റെ സങ്കടം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നോട് ഒന്നും പുള്ളി പറഞ്ഞിട്ടില്ല. അതും ഇതും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലും അറിയില്ലെന്നും ഉഷ പറയുന്നു.

സിനിമയില്‍ നിന്നും ഞാന്‍ മാറി നിന്നതല്ല. അവസരങ്ങള്‍ ഇല്ലാതായതാണ്. സിനിമയുടെ ട്രെന്റ് മാറിയപ്പോള്‍ ഞാന്‍ ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ഇല്ലാതായി. സ്ത്രീ കഥാപാത്രങ്ങള്‍ക്കേ പ്രധാന്യം ഇല്ലാതായി. എന്നിരുന്നാലും ഇടക്കിടെ ചില റോളുകള്‍ ലഭിച്ചിരുന്നു. സിനിമയില്‍ സജീവമല്ലെന്നേ ഉള്ളൂ. സീരിയലുകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം ഭാഗമാകുന്നുണ്ട്’, എന്നും താരം വ്യക്തമാക്കി.

ഞാനൊരു ഇടതുപക്ഷ സഹയാത്രികയാണ്. ആലപ്പുഴയില്‍ ആല്‍ഫി ജയിക്കും. ഇത്തവണ എല്‍ ഡി എഫിന് 20 സീറ്റും കിട്ടണമെന്നാണ് ആഗ്രഹണം. കൂടുതല്‍ സീറ്റ് എന്തായാലും ലഭിക്കും. 12 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സര്‍ക്കാര്‍ ആരാണ് പിണറായി സര്‍ക്കാര്‍. കൊവിഡ് വന്ന സമയത്തും പ്രളയം വന്ന സമയത്തുമെല്ലാം ഇടത് സര്‍ക്കാര്‍ ജനങ്ങളെ എങ്ങനെയാണ് ചേര്‍ത്ത് പിടിച്ചത്. എത്ര നല്ലത് ചെയ്താലും ചെറിയൊരു പോരായ്മ ഉണ്ടെങ്കില്‍ അതിന് വലിയ രീതിയില്‍ ചര്‍ച്ചയാക്കാന്‍ നോക്കും. നമ്മുടെ നാട്ടിലെ വികസനം തന്നെ നോക്കൂ. ഞങ്ങളുടെ ആലപ്പുഴയില്‍ തന്നെ നോക്കിയാല്‍ മതിയല്ലോ’, എന്നും താരം പറഞ്ഞു.

More in Actress

Trending

Recent

To Top