Connect with us

എന്റെ ജീവിതത്തിലൊത്തിരി സന്തോഷം തോന്നിയ നിമിഷം അതാണ് ; മനസ്സ് തുറന്ന് പ്രിയങ്ക നായർ പറയുന്നു !

Actress

എന്റെ ജീവിതത്തിലൊത്തിരി സന്തോഷം തോന്നിയ നിമിഷം അതാണ് ; മനസ്സ് തുറന്ന് പ്രിയങ്ക നായർ പറയുന്നു !

എന്റെ ജീവിതത്തിലൊത്തിരി സന്തോഷം തോന്നിയ നിമിഷം അതാണ് ; മനസ്സ് തുറന്ന് പ്രിയങ്ക നായർ പറയുന്നു !

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന പ്രിയങ്ക സുരേഷ് ഗോപി ചിത്രമായ കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്ന് വന്നത്.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും സിംഗിള്‍ പേരന്റിംഗിനെക്കുറിച്ചും പറഞ്ഞുള്ള പ്രിയങ്കയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമ്മമാരുടെ സംസ്ഥാന സമ്മേളനത്തിനിടയിലായിരുന്നു പ്രിയങ്ക തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അമ്മമാരുടെ സംസ്ഥാന സമ്മേളനമായതുകൊണ്ടാണ് ഈ പരിപാടിയിലേക്ക് വന്നത്. ഞാനൊരു മകളാണ്, അതേ സമയം തന്നെ ഞാനൊരു അമ്മയുമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമെന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് അമ്മയായത് തന്നെയാണ്. അമ്മ പല കാര്യങ്ങളും പറയുമ്പോള്‍ അതിന് മുന്‍പ് വരെ വല്യ കാര്യമായെടുക്കാറില്ലായിരുന്നു. ഞാനൊരു അമ്മയായപ്പോഴാണ് അതൊക്കെ തിരിച്ചറിയുന്നത്.

അച്ഛനൊത്തിരി സ്വാതന്ത്ര്യം തന്നിരുന്നു. അമ്മ കുറിച്ച് സ്ട്രിക്ടാണ്. അഭിനയിക്കാന്‍ വരുന്ന സമയത്ത് അച്ഛനല്ലെങ്കില്‍ അമ്മ കൂടെ വരും. ആളുകള്‍ പറയുന്ന കഥകളൊക്കെ ഞാന്‍ കേള്‍ക്കും. ഒരുപാട് സംസാരിക്കുകയും ചെയ്യാറുണ്ട്. അച്ഛന്റെ നോട്ടത്തിലൂടെ തന്നെ അധികം സംസാരിക്കരുതെന്ന് എനിക്ക് മനസിലാവും. അങ്ങനെ ചെയ്യേണ്ട, അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് പറയുമ്പോള്‍ അത് അവരുടെ ജീവിതത്തില്‍ നിന്നും പറയുന്നതാണെന്ന് ഞാന്‍ പിന്നീടാണ് മനസിലാക്കിയത്.

എന്റമ്മയെപ്പോലെ എനിക്കാവാന്‍ കഴിയില്ല. ലോകത്തിലെ തന്നെ ബെസ്റ്റ് മം അവരവരുടെ അമ്മയാണ്. ലോകത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സ്ത്രീ എന്റെ അമ്മ തന്നെയാണ്.
ഞാനൊരുപാട് ഒറ്റപ്പെടാതെ അച്ഛനും അമ്മയും എനിക്കൊപ്പമുണ്ടായിരുന്നു. അച്ഛനും അമ്മയും എന്റെ ശ്വാസമാണ്. അവരെത്രത്തോളമാണ് സാക്രിഫൈസ് ചെയ്യുന്നതെന്ന് ഞാന്‍ കാണുന്നുണ്ടെന്നുമായിരുന്നു പ്രിയങ്ക നായര്‍ പറഞ്ഞത്.

More in Actress

Trending