Actress
35-ാം പിറന്നാൾ ഗംഭീരമാക്കി ഭാമ; ചിത്രം പങ്കുവെച്ച് നടി
35-ാം പിറന്നാൾ ഗംഭീരമാക്കി ഭാമ; ചിത്രം പങ്കുവെച്ച് നടി
മലയാളികളുട ഇഷ്ട നടിയാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെയായി അരങ്ങേറിയ താരമാണ് ഭാമ.അവതാരകയായി തിളങ്ങി നിന്ന സമയത്തായിരുന്നു ലോഹിതദാസ് തന്റെ സിനിമയിലേക്ക് ഭാമയെ ക്ഷണിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ഭാമയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഭാമയുടെ 35-ാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് നടി. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തന്റെ പിറന്നാള്‍ ദിനത്തിലെ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റും നടി കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. ഇന്നത്തെ ദിവസം വളരെയധികം സന്തോഷമുള്ളതാണ്. ദേവന്‍ അങ്കിളിനെയും ജയരാജേട്ടനേയും കാണാന്‍ പറ്റി. ഈ സര്‍പ്രൈസ് ഞാനെന്നും ഓര്‍ത്തിരിക്കുമെന്നുമായിരുന്നു ഭാമ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഭാമയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറുന്നതിനിടയിലായിരുന്നു ഭാമ വിവാഹിതയായത്. ബിസിനസുകാരനായ അരുണ്‍ ജഗദീഷാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തോടെയായി താരം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം അറിയിക്കുന്നുണ്ടായിരുന്നു. ഭാമയുടെ മകളായ ഗൗരിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
