Connect with us

നവ്യ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ!സംഭവിച്ചത് ഇത്!! ഡോക്ടർമാർ പറയുന്നു ഇപ്പോഴത്തെ ആരോഗ്യനില ഇങ്ങനെ….

Actress

നവ്യ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ!സംഭവിച്ചത് ഇത്!! ഡോക്ടർമാർ പറയുന്നു ഇപ്പോഴത്തെ ആരോഗ്യനില ഇങ്ങനെ….

നവ്യ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ!സംഭവിച്ചത് ഇത്!! ഡോക്ടർമാർ പറയുന്നു ഇപ്പോഴത്തെ ആരോഗ്യനില ഇങ്ങനെ….

കഴിഞ്ഞ ദിവസമാണ് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും നടിയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു. നവ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ നേരിട്ടിത്തെ നവ്യ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു. സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അപ്പോൾ തന്നെ അറിയിക്കുകയും ചെയ്തു.

ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാൻ തന്നെയാണ് നവ്യയുടെ തീരുമാനം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നിത്യ നവ്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചതോടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകർ അറിയുന്നത് . നവ്യ ആശുപത്രിയിൽ ചികിത്സ തേടിയ ചിത്രമാണ് നിത്യ ഷെയർ ചെയ്തത്. കയ്യിൽ ഡ്രിപ്പിട്ടു കിടക്കുകയാണ് നവ്യ. ‘വേഗം സുഖം നേടട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യ ചിത്രം പങ്കുവച്ചത്. ഇതോടെ നവ്യ യ്ക്ക് എന്തുപറ്റി എന്ന അന്വേഷണത്തിനായിരുന്നു നടിയെ സ്നേഹിക്കുന്നവർ. . നവ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ആരാധകരും ആശ്വാസത്തിലാണ്.

തൃശൂരിൽ തിയേറ്റർ സന്ദർശിക്കാനെത്തിയപ്പോൾ ആരാധികയെ കാണാനായ സന്തോഷം അടുത്തിടെ പങ്കുവച്ചിരുന്നു. “എന്നെ കാണാൻ കാലങ്ങളായി കാത്തിരുന്ന പ്രിയക്കുട്ടി, ഒരുപാട് സ്നേഹം” എന്നാണ് നവ്യ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ആരാധികയെ കെട്ടിപ്പിടിക്കുകയും കവിളിൽ ഉമ്മ കൊടുക്കുകയും ചെയ്യുന്നുണ്ട് നവ്യ. ഈ സ്നേഹത്തിന് നന്ദി എന്നാണ് നവ്യ മറുപടിയായി പറഞ്ഞത്.

More in Actress

Trending