Connect with us

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിതാഭ് ബച്ചനെ കെട്ടിപ്പിടിച്ച് സംസാരിച്ച് ഐശ്വര്യ, കൊച്ചുമകളെ പോലെ പെരുമാറുന്നത് നിര്‍ത്തൂ..ശകാരിച്ച് ബച്ചന്‍; വീഡിയോ വൈറൽ

Bollywood

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിതാഭ് ബച്ചനെ കെട്ടിപ്പിടിച്ച് സംസാരിച്ച് ഐശ്വര്യ, കൊച്ചുമകളെ പോലെ പെരുമാറുന്നത് നിര്‍ത്തൂ..ശകാരിച്ച് ബച്ചന്‍; വീഡിയോ വൈറൽ

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിതാഭ് ബച്ചനെ കെട്ടിപ്പിടിച്ച് സംസാരിച്ച് ഐശ്വര്യ, കൊച്ചുമകളെ പോലെ പെരുമാറുന്നത് നിര്‍ത്തൂ..ശകാരിച്ച് ബച്ചന്‍; വീഡിയോ വൈറൽ

അമിതാഭ് ബച്ചനൊപ്പമുള്ള ഐശ്വര്യ റായ്‌യുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിതാഭ് ബച്ചനെ കെട്ടിപ്പിടിച്ച് സംസാരിക്കുന്ന ഐശ്വര്യയെയും കൊച്ചുമകളെ പോലെ പെരുമാറുന്നത് നിര്‍ത്തൂ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

”ഇദ്ദേഹമാണ് ബെസ്റ്റ്” എന്നാണ് ഐശ്വര്യ അമിതാഭിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറയുന്നത്. പിന്നാലെ തമാശയോടെ ഐശ്വര്യയെ താരം ശകാരിക്കുന്നതും കാണാം. ”ആരാധ്യയെ പോലെ പെരുമാറുന്നത് നിര്‍ത്തൂ” എന്നാണ് ബച്ചന്‍ പറയുന്നത്. എന്നാലും ഇക്കാര്യം എല്ലാവര്‍ക്കും അറിയാം എന്നാണ് ഐശ്വര്യ വീഡിയോയില്‍ പറയുന്നത്. ഐശ്വര്യ വീണ്ടും ബിഗ് ബിയെ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. എല്ലാ വര്‍ഷവും ഭര്‍ത്താവിന്റെ പിതാവായ ബച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ പോസ്റ്റ് പങ്കുവെയ്ക്കാറുണ്ട്.

അതേസമയം ഐശ്വര്യയും അഭിഷേകും വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ് ബോളിവു‍ഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. അതിന് കാരണം നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി. പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്രദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ വാർത്തയോട് താരദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല

Continue Reading
You may also like...

More in Bollywood

Trending