Connect with us

തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയ ആണ്, തൃഷയുമായുള്ള വിവാഹ തീയതി പുറത്ത് വിട്ട് എഎല്‍ സൂര്യ

News

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു എഎല്‍ സൂര്യ താന്‍ തൃഷയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. താനൊരു സംവിധായകനാണെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി തൃഷ താനുമായി പ്രണയ ബന്ധത്തിലാണെന്നും നടി സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎല്‍ സൂര്യ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന്‍ വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാള്‍ പറയുന്നു. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു.

നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നടിയാണ് തൃഷ.

അതേസമയം, പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടെ കരിയറില്‍ അടുത്തിടെ ചലനമുണ്ടാക്കിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്ത സിനിമയില്‍ കുന്ദവി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളാണ് തൃഷ ചെയ്ത കുന്ദവി. ഏപ്രില്‍ 28 ന് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യും.

More in News

Trending

Recent

To Top