Bollywood
തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ല, തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ട്; അഭിഷേക് ബച്ചന്‍
തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ല, തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ട്; അഭിഷേക് ബച്ചന്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ആരാധ്യ ബച്ചന്‍ ആണ് ഐശ്വര്യയുടേയും അഭിഷേകിന്റെ മകള്‍. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകര്‍ക്ക് മാതൃകയാണ് അഭിഷേകും ഐശ്വര്യയും.
അതേസമയം തങ്ങളുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും ചിരിയും നിറഞ്ഞതല്ലെന്നും തങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാകാറുണ്ടെന്നാണ് അഭിഷേക് ബച്ചന്‍ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ആ വഴക്കുകളൊന്നും സീരിയസായി മാറാറില്ലെന്നും താരം പറയുന്നുണ്ട്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍ മനസ് തുറന്നത്.
2007 ലായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരായത്. 2016ല്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങളോട് വഴക്കിനെക്കുറിച്ച് ചോദിക്കുന്നത്. ഇതിന് അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി എല്ലാ ദിവസവും എന്നായിരുന്നു. പക്ഷെ അത് കൂടുതലും അഭിപ്രായ വ്യത്യാസങ്ങളായിരിക്കും, വഴക്കുകളല്ലെന്നും അതൊന്നും സീരിയസ് അല്ലെന്നും ആരോഗ്യപരമാണെന്നും അഭിഷേക് പറഞ്ഞിരുന്നു. അല്ലെങ്കില്‍ ദാമ്പത്യ ജീവിതം ബോറിംഗ് ആവുമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.
അതേസമയം തങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോള്‍ താനാണ് പ്രശ്‌ന പരിഹാരത്തിനായി മുന്‍കൈ എടുക്കുകയെന്നും അഭിഷേക് പറഞ്ഞിരുന്നു. ”ഞങ്ങള്‍ക്കൊരു നിയമമുണ്ട്. വഴക്കിട്ട് കിടക്കാന്‍ പോകില്ല. പിന്നെ പുരുഷന്മാരെക്കുറിച്ച് പറയുകയാണെങ്കില്‍ പകുതി തവണയും ഞങ്ങള്‍ സോറി പറയുന്നതും കുറ്റം സമ്മതിക്കുന്നതും ഉറക്കം വരുന്നതിനാലാണ്” എന്നായിരുന്നു അഭിഷേക് പറഞ്ഞത്.
”സ്ത്രീകളാണ് സൂപ്പര്‍ റേസ്. അവര്‍ എപ്പോഴും ശരിയായിരിക്കും. പുരുഷന്മാര്‍ അത് എത്ര വേഗം അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങള്‍ എന്ത് പറയുന്നുവെന്നോ, തെളിവുണ്ടോ എന്നോ ഒന്നും പ്രശ്‌നമല്ല. അവരുടെ ലോകത്ത് അതിനൊരു വിലയുമില്ല” എന്നും അഭിഷേക് പറഞ്ഞിരുന്നു. 17 വര്‍ഷം പിന്നിടുകയാണ് അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യ ജീവിതം.
അതേസമയം കഴിഞ്ഞ കുറേ നാളുകളായി അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായും പിരിയാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും ഇപ്പോള്‍ അകന്നാണ് കഴിയുന്നത്. ഐശ്വര്യ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്. അതേസമയം പ്രശ്‌നങ്ങളുടെ തുടക്കം അഭിഷേകിന്റെ അമ്മ ജയയുമായും സഹോദരി ശ്വേതയുമായി ഐശ്വര്യ പിണങ്ങുന്നതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നം പതിയെ ഇരുവരുടേയും ദാമ്പത്യ ജീവിതത്തേയും ബാധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അഭിഷേകോ താരത്തിന്റെ കുടുംബത്തിലെ ഒരംഗമോ പോലും എത്താതിരുന്നതും അഭിഷേക് വിവാഹ മോതിരം അണിയാതെ പൊതുവേദിയില്‍ എത്തിതയുമെല്ലാം ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് താരദമ്പതികള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
അതേസമയം ഗൂമര്‍ ആണ് അഭിഷേക് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. അഭിഷേകിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളകള്‍ എടുത്തത്. ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വര്‍ഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് ടുവിലാണ് ഐശ്വര്യ ഒടുവിലായി അഭിനയിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയത്തിലേക്ക് തിരികെ വന്നത് പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഐശ്വര്യ തമിഴിലേക്ക് തിരികെ വന്നു.