Connect with us

ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്‌നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്‌നം അങ്ങനെ ആയിത്തീരില്ല, ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്; തുറന്ന് പറഞ്ഞ് വിനയന്‍

Malayalam

ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്‌നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്‌നം അങ്ങനെ ആയിത്തീരില്ല, ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്; തുറന്ന് പറഞ്ഞ് വിനയന്‍

ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്‌നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്‌നം അങ്ങനെ ആയിത്തീരില്ല, ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്; തുറന്ന് പറഞ്ഞ് വിനയന്‍

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ സംവിധായകനാണ് വിനയന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനയന്‍. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ചും സംഘടനയില്‍ നേരിടേണ്ടി വന്ന വിലക്കിനെക്കുറിച്ചും പ്രതികരിക്കുകയാണ് അദ്ദേഹം. ദിലീപിന്റെ കേസിനെക്കുറിച്ചും വിനയന്‍ പറയുന്നു. ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്റെ പ്രതികരണം.

സിനിമിക്കാരില്‍ ഞെട്ടല്‍ ഉണ്ടാക്കിയ കേസാണ് നടി ആക്രമിക്കപ്പെട്ട കേസെന്ന് വിനയന്‍ പറഞ്ഞു. ദിലീപ് കേസിന് ശേഷം മലയാള സിനിമയില്‍ മാറ്റമുണ്ടായി എന്ന ചര്‍ച്ചകളില്‍ കാര്യമുണ്ടെന്നും വിനയന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് ഉള്‍പ്പെടെ സിനിമയില്‍ വിലക്ക് നേരിടേണ്ടി വന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അങ്ങനെ ഒരു വിലക്കും പാടില്ല. അധികാരം ഒരിക്കലും പ്രിതകാരം തീര്‍ക്കാന്‍ ഉപയോഗിക്കരുത്. നമ്മള്‍ ഒരു കാര്യം ചെയ്യാന്‍ പറ്റുമെങ്കില്‍ അത് പോസിറ്റീവ് ആയി ചെയ്യുക മറ്റുള്ളവരെ ഇല്ലാതാക്കാന്‍ നെഗറ്റീവ് ആയി ഉപയോഗിക്കരുത്. അത് മാത്രമെ എനിക്ക് പറയാനുള്ളൂ, എന്നായിരുന്നു വിനയന്റെ പ്രതികരണം. നടന്‍ ദിലീപിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന വിലക്കിനെക്കുറിച്ചും വിനയന്‍ പറുന്നുണ്ട്.

ഒന്നും ദിലീപുമായുള്ള പ്രശ്‌നമല്ല. സംഘടനാപരമായ പ്രശ്‌നമാണ്. ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്‌നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്‌നം അങ്ങനെ ആയിത്തീരുമോ..സംഘടനയും നിന്നില്ലേ..എഗ്രിമെന്റ് വേണം, എഗ്രിമെന്റ് ഒപ്പിട്ടാല്‍ അതിന്റെ തത്വങ്ങള്‍ പാലിക്കണം. ഇതൊക്കെ ഇന്നും നാളെയും നമ്മള്‍ പറയുമല്ലോ അതൊക്കെ അങ്ങനെ അങ്ങ് സംഭവിച്ചു. ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്. അയാള്‍ മിടുക്കനായിരുന്നു. മിടുക്കന്‍മാരായ നടന്മാര്‍ അവരുടേതായ രീതിയില്‍ പോകുന്നതില്‍ തെറ്റില്ല. അത് മറ്റുള്ളവര്‍ക്ക് ദ്രോഹകരമായി പോകരുതെന്ന് മാത്രം,’ എന്നും വിനയന്‍ പറഞ്ഞു.

അതേസമയം, മലയാള സിനിമയിലെ തന്റെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് കാരണം തന്നെ ചട്ടം പഠിപ്പിക്കാന്‍ വന്ന ആള്‍ മലയാള സിനിമയില്‍ വേണ്ട എന്ന ദിലീപിന്റെ വാശി കാരണം ആയിരുന്നു എന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ദിലീപ് പിന്‍മാറിയതോടെയായരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

പ്രൊഡ്യൂസറുടെ കൈയില്‍ നിന്ന് 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷമായിരുന്നു ദിലീപ് പിന്മാറിയതെന്നും സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ആളെന്ന നിലയിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നുമാണ് വിനയന്‍ പറഞ്ഞത്. എന്നാല്‍ അന്ന് ദിലീപിന്റെ കൂടെ നില്‍ക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും വിനയന്‍ പറഞ്ഞു.

ഞാന്‍ സെക്രട്ടറി ആയിരുന്ന സമയത്ത് ദിലീപ് എന്ന നടന്‍, ഒരു ചിത്രത്തിന് വേണ്ടി എഗ്രിമെന്റ് ഒപ്പിട്ടു. അദ്ദേഹവുമായി ഒത്തിരി പടങ്ങള്‍ ചെയ്തതാണ്. ഞാന്‍ ഒരു അനിയനെ പോലെ കണ്ട വ്യക്തിയാണ്. പക്ഷേ, ഞാന്‍ ഒരു സംഘടനയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍, എഗ്രിമെന്റ് ഒപ്പിട്ട സിനിമയുടെ സംവിധായകനെ മാറ്റണം എന്ന് ആവശ്യപ്പെട്ടു.

സംവിധായകന്‍ ഇടപെട്ടാണ് മുഴുവന്‍ പ്രതിഫലവും വാങ്ങിച്ചത്. 40 ലക്ഷം രൂപയാണെന്ന് തോന്നുന്നു വാങ്ങി നല്‍കിയത്. ആ സമയത്ത് ആ സംവിധായകന്റെ മറ്റൊരു പടം മോശമായതിന്റെ പേരില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദിലീപ് അറിയിച്ചു. ഇവിടുത്തെ ചില സംവിധായകര്‍ എന്നെ വിളിച്ചിരുന്നു.

സത്യത്തില്‍ അതൊരു ട്രാപ്പായിരുന്നു, ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ മതിയായിരുന്നു. അന്ന് ഞാന്‍ ഒരു തമിഴ് പടം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ എന്നെ വിളിച്ച് ഞാന്‍ ഇടപെടണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഇക്കാര്യത്തില്‍ ഇന്നസെന്റിനെ വിളിച്ചു. ഞാന്‍ ദിലീപിനെയും വിളിച്ചു, ഇല്ല, ആ പടം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.

ഞാന്‍ എഗ്രിമെന്റ് ഉള്ളതാണ്, എഗ്രിമെന്റ് വച്ചാല്‍ അത് പാലിക്കണം. അന്ന് സംഘടനയുടെ യോഗം വിളിച്ചുചേര്‍ത്തു. മൂന്ന് മാസത്തിനകം ഈ പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞു. എന്നാല്‍ ആ പ്രശ്‌നം പിന്നീട് വഷളായി. ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി.

എന്നാല്‍ ഇതില്‍ ഒന്നും കീഴ്‌പ്പെടാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ ശക്തമായി ഒറ്റയ്ക്ക് നിന്ന് വാദിച്ചു. വലിയ ഒരു സംഘത്തിന് മുന്നില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്ന് വാദിച്ചു. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ കോടതിയില്‍ പോയത്. ഈ പറഞ്ഞ ആശാന്മാര്‍ക്ക് എല്ലാം ലക്ഷക്കണക്കിന് രൂപ പിഴ മേടിച്ചു കൊടുത്തു എന്നും വിനയന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top