Connect with us

ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ്

Malayalam

ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ്

ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ്

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കി മലയാളസിനിമയുടെ മുന്‍ നിരയിലെത്താന്‍ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവര്‍ നിരവധിയാണ്. ദിലീപ് സിനിമകള്‍ ഇറങ്ങിയാല്‍ കുടുംബസമേതം തിയേറ്ററുകളിലേയ്ക്ക് എത്തുക എന്ന രീതി ഇപ്പോഴും പിന്തുടരുന്നവരാണ് മലയാളികള്‍. ദീലിപിനോട് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തോടും മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത കാവ്യയുടെ വിശേങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നതും ദിലീപിലൂടെയാണ്.

ഇപ്പോഴിതാ അടുത്തിടെ സിനിമാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം എന്തായിരുന്നുവെന്ന ചോദ്യത്തിന് മകള്‍ മഹാലക്ഷ്മി എന്നാണ് താരം പൊട്ടിച്ചിരിച്ചുകൊണ്ട് ഉത്തരം നല്‍കിയത്. അഞ്ച് വയസുകാരി മഹാലക്ഷ്മിയാണ് ദിലീപിന്റെ കുടുംബത്തിലെ ഇപ്പോഴത്തെ താരം.

യുകെജി വിദ്യാര്‍ത്ഥിനിയാണ് മഹാലക്ഷ്മി. ഇടയ്ക്കിടെ മകളുടെ ചിത്രങ്ങള്‍ കാവ്യയും ദിലീപും സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. ദിലീപിന്റെ ഏറ്റവും സ്‌ട്രോങ്ങസ്റ്റ് പോയിന്റ് എന്താണ് എന്നതായിരുന്നു അടുത്ത ചോദ്യം. അതിന് സ്‌നേഹം സോഫ്റ്റ്‌നെസ് എന്നായിരുന്നു താരത്തിന്റെ മറുപടി. ഏറ്റവും പുതിയതായി അനുകരിക്കാന്‍ പഠിച്ചത് ആരെ എന്നതായിരുന്നു അടുത്ത ചോദ്യം. അതിന് സ്വന്തം പേര് തന്നെയാണ് ദിലീപ് പറഞ്ഞത്.

ശേഷം ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയെ കുറിച്ചും ദിലീപ് പറഞ്ഞിരുന്നു. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തെ കുറിച്ചാണ് ദിലീപ് പറഞ്ഞത്. ഞാനാണ് ആദ്യം ആ സിനിമയുെട കഥ കേട്ടത്. മീനത്തില്‍ താലികെട്ടും നക്ഷത്രത്താരാട്ടും ഒരേ സമയത്താണ് എന്റെ അടുത്ത് വരുന്നത്. ഞാന്‍ രണ്ടും കമ്മിറ്റ് ചെയ്ത് ഡിസ്‌കഷന്‍ കഴിഞ്ഞ് അഡ്വാന്‍സും വാങ്ങി.

അപ്പോഴാണ് മീനത്തില്‍ താലികെട്ടിന്റെ അതേ സമയത്ത് അതേ ഡേറ്റില്‍ തന്നെ നക്ഷത്രത്താരാട്ടിന്റെയും ഷൂട്ടിങ് ആരംഭിക്കണമെന്ന് പറഞ്ഞത്. അങ്ങനെ ഒരു ക്ലാഷുണ്ടായി. അങ്ങനെയാണ് ആ സിനിമ ചെയ്യാന്‍ പറ്റാതെ പോയത് എന്നാണ് ദിലീപ് പറഞ്ഞത്. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പിന്നീട് നക്ഷത്രത്താരാട്ടില്‍ നായകനും നായികയുമായത്.

അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ പവി കെയര്‍ ടേക്കറാണ്. ഏറെ നാളുകള്‍ക്കുശേഷം മികച്ചൊരു പ്രതികരണം ലഭിച്ച ദിലീപ് ചിത്രം കൂടിയായിരുന്നു പവി കെയര്‍ ടേക്കര്‍. ഇതിന്റെ ഓഡിയോ ലോഞ്ചിനിടെ വളരെ വൈകാരികമായി ദിലീപ് സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞിരുന്നു.

എന്റെ ഇപ്പോഴത്തെ അവസ്ഥ ഇവിടെ എല്ലാവര്‍ക്കും അറിയാം, എന്ന മുഖവുരയോടെയാണ് ദിലീപ് തന്റെ പ്രസംഗം തുടങ്ങിയത്. എന്റെ 149ാമത്തെ സിനിമയാണിത്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നടന്‍ വിനീത് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റേതാണ്. ഛായാഗ്രഹകന്‍ സനു താഹിര്‍, എഡിറ്റര്‍ ദീപു ജോസഫ്, സംഗീതം മിഥുന്‍ മുകുന്ദന്‍. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.

More in Malayalam

Trending