Connect with us

ഐശ്വര്യ റായിയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം;ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന; വിവേക് ഒബ്‌റോയ് പറയുന്നു!

Bollywood

ഐശ്വര്യ റായിയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം;ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന; വിവേക് ഒബ്‌റോയ് പറയുന്നു!

ഐശ്വര്യ റായിയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം;ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന; വിവേക് ഒബ്‌റോയ് പറയുന്നു!

ഏവർക്കും സുപരിചിതനായ നടനാണ് വിവേക് ഒബ്‌റോയ്.ബോളിവുഡിൽ നിന്നും മലയാള സിനിമയിലും താരം അഭിനയിച്ചു.മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായി തീർന്ന താരമാണ് വിവേക് ഒബ്‌റോയ്.ഇപ്പോഴിതാ തന്റെ ബ്രേക്ക് അപ്പ്നെ പാട്ടി പറയുകയാണ് താരം.

ബോളിവുഡില്‍ ഐശ്വര്യ റായിയുടെയും സല്‍മാന്‍ ഖാന്റെയും ബ്രേക്ക് അപ്പിന്റെ ചര്‍ച്ചകളായിരുന്നു ഒരു സമയത്ത് നിറഞ്ഞ് നിന്നത്. സല്‍മാനുമായുള്ള ബ്രേക്ക് അപ്പിന് ശേഷം ഐശ്വര്യ നടന്‍ വിവേക് ഒബ്‌റോയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആ പ്രണയത്തിന് കുറച്ച്‌ നാളുകള്‍ മാത്രമാണ് ജീവനുണ്ടായിരുന്നത്.

ഐശ്വര്യയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം തകര്‍ന്ന് പോയ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന കപൂറാണെന്നാണ് വിവേക് ഒബ്‌റോയ് വ്യക്തമാക്കിയത്. “ബ്രേക്ക് അപ്പിന് ശേഷം ബേബു (കരീന കപൂര്‍) ആണ് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണമെന്ന് ഉപദേശിച്ച്‌ കൊണ്ടിരുന്നത്” എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നത്.


2003ല്‍ നടന്ന ബ്രേക്ക് അപ്പിന് ശേഷവും പല മുറിവുകളും ഉണങ്ങിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഐശ്വര്യയുമായുള്ള പ്രണയത്തെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹ്യല്‍ ഖാന്‍ ഇതുവരെ തന്നോട് ക്ഷമിച്ചിട്ടില്ലെന്ന് വിവേക് ഒബ്‌റോയ് വ്യക്തമാക്കിയിരുന്നു.

vivek obroi talk about his breakup

More in Bollywood

Trending

Recent

To Top