Connect with us

എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി

Tamil

എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി

എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് മിന്മിനി. എ. ആര്‍. റഹ്മാന്‍ ആദ്യമായി സംഗീതം നല്‍കിയ റോജ എന്ന ചിത്രത്തിലെ ‘ചിന്ന ചിന്ന ആസൈ..’ എന്ന ഗാനത്തിലൂടെയാണ് മിന്മിനി ശ്രദ്ധനേടുന്നത്.

തമിഴില്‍ സജീവമായിരുന്ന ഗായിക, ഇളയരാജ ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ എ.ആര്‍ റഹ്മാനുവേണ്ടി പാടിയതിന് ഇളയരാജ തന്നെ ശകാരിച്ചതായും പിന്നീട് ചലച്ചിത്ര മേഖലയില്‍ നിന്ന് തഴയപ്പെട്ടതായും വെളിപ്പെടുത്തുന്ന മിന്മിനിയുടെ പഴയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധനേടുന്നത്.

‘ചിന്ന ചിന്ന ആസൈ ഹിറ്റായ ശേഷം, രാജാസാറിന്റെ (ഇളയരാജ) ‘താലാട്ട്’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ടേക്ക് എടുക്കുന്നതിന് മുന്‍പ് ചെറിയ തെറ്റുകള്‍ പറഞ്ഞുതരാനായി എത്തിയ രാജാസാര്‍, ‘നീ എന്തിനാണ് അവിടെ ഇവിടെയെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാ മതി’ എന്നു പറഞ്ഞു. അതിനു ശേഷം രാജാസാര്‍ എന്നെ പാട്ടുപാടാന്‍ വിളിച്ചിട്ടേയില്ല. നേരത്തെ രാജാസാറിന്റെ എല്ലാ പടത്തിലും എനിക്ക് ഒരു പാട്ട് ഉണ്ടാകുമായിരുന്നു. ചിന്ന ചിന്ന ആസൈ പാടിയ ശേഷം എനിക്ക് പാട്ടുകള്‍ കുറഞ്ഞു.

എ.ആര്‍ റഹ്മാനും ഇളയരാജയും തമ്മിലുള്ള ഈഗോ ക്ലാഷാണ് തന്റെ കരിയര്‍ അവസാനിക്കാന്‍ കാരണമായതെന്നും, പിന്നണി ഗായികയായി തുടരാന്‍ റഹ്മാന്‍ ഒരുപാട് സാഹിയിച്ചിട്ടുണ്ടെന്നും, വീണ്ടും ഒരുപാട് ഗാനങ്ങളില്‍ അവസരം തന്നതായും, മിന്മിനി പറഞ്ഞു.

എന്നാല്‍ താന്‍ പിന്നീട് കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും, ഇളയരാജയെപ്പോലെയല്ല, തന്റെ ഗായകരെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്നതുകൊണ്ടാണ് എ.ആര്‍. റഹ്മാന്‍ ഒരു അത്ഭുത വ്യക്തിയായതെന്നും അഭിമുഖത്തില്‍ മിന്മിനി പറഞ്ഞു.

കിഴക്കുണരും പക്ഷി, കുടുംബസമേതം, കറുത്തമ്മ, തേവര്‍മകന്‍ തുടങ്ങിയ മലയാളം ചിത്രിങ്ങളിലെ മിന്മിനിയുടെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. 1993ല്‍ ലണ്ടനില്‍ നടന്ന ഒരു സ്‌റ്റേജ് പരിപാടിക്കിടെ മിന്മിനിക്ക് ശബ്ദം നഷ്ടപ്പെടുകയും, 2014 ഓടെ ശബ്ദം തിരികെ ലഭിക്കകയും ചെയ്‌തെന്നുമാണ് വിവരം. ഇതിനു ശേഷം ഗായിക സിനിമാ സംഗീതമേഖലയിലേക്ക് തിരികെ എത്തിയിരുന്നു.

More in Tamil

Trending

Recent

To Top