Connect with us

റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം; കിംഗ് ഖാന്റെ ‘ജവാന്‍’ ചോര്‍ന്നു

Bollywood

റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം; കിംഗ് ഖാന്റെ ‘ജവാന്‍’ ചോര്‍ന്നു

റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം; കിംഗ് ഖാന്റെ ‘ജവാന്‍’ ചോര്‍ന്നു

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കിംഗ് ഖാന്‍ ചിത്രമായിരുന്നു ജവാന്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് ചിത്രം റിലീസിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമ ചോര്‍ന്നു എന്ന വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്.

വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രം ചോര്‍ന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വലിയ ടിക്കറ്റ് തുക മുടക്കി സിനിമാപ്രേമികള്‍ തിയേറ്ററിലെത്തുമ്പോള്‍ പൈറേറ്റഡ് കോപ്പി ഇന്റര്‍നെറ്റില്‍ വ്യപിക്കുകയാണ്.

അതേസമയം, സിനിമയുടെ റിലീസിന് മുന്നേ ചിത്രത്തെ കുറിച്ചെത്തുന്ന വ്യാജ റിവ്യൂകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പ്രിവ്യു ഷോ കണ്ടവരുടെ റിവ്യു ആണെന്ന വ്യാഖ്യാനം വന്നുവെങ്കിലും അങ്ങനെയൊരു പ്രിവ്യു നടത്തിയിട്ടില്ല എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി എക്‌സില്‍ ‘സെ നോ ടു ഫേക്ക് റിവ്യൂസ്’ എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

More in Bollywood

Trending