Bollywood
സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ല, കാരണം!; തുറന്ന് പറഞ്ഞ് നടി
സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ല, കാരണം!; തുറന്ന് പറഞ്ഞ് നടി
സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിനിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന് നടി പലക് തിവാരി. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്നാണ് സല്‍മാന്റെ നിര്‍ദേശം എന്നും അക്കാര്യത്തില്‍ നടന്‍ കണിശക്കാരനാണെന്നും പലക് പറഞ്ഞു. നടി ശ്വേത തിവാരിയുടെ മകളാണ് പലക് തിവാരി.
സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രം’കിസി കാ ഭായി കിസി കി ജാനി’ല്‍ പലക് പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയുടെ ഭാഗമായി നടന്ന ഒരഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
എല്ലാ പെണ്‍കുട്ടികളും ശരീരം മറച്ച് നല്ല പെണ്‍കുട്ടികളായിരിക്കണമെന്നാണ് സല്‍മാന്റെ ആവശ്യം. ഭാരതത്തിന്റെ പാരമ്പര്യത്തില്‍ വിശ്വാസമുള്ള നടനാണ് അദ്ദേഹമെന്നും സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണമെന്നുള്ള ചിന്ത അദ്ദേഹത്തിനുള്ളതുകൊണ്ടാണ് അങ്ങനെയെന്നും നടി പറഞ്ഞു.
സെറ്റിലേക്ക് ഞാന്‍ ടീഷര്‍ട്ടും ജോഗറും ധരിച്ച് വീട്ടില്‍ നിന്നിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരിക്കല്‍ അമ്മ ചോദിച്ചു, നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എവിടേക്കാണ് പോകുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് സല്‍മാന്‍ സാറിന്റെ സെറ്റിലെ നിയമമാണ്. അത് വളരെ നല്ലത് എന്നാണ് അമ്മ പറഞ്ഞത്.
ശരിയാണ്, എന്ത് വസ്ത്രം ധാരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്‍മാരെ സെറ്റിലുണ്ടാകുമ്പോള്‍, എന്നും പലക് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സോഷ്യല്‍ മീഡിയയില്‍ നടനെതിരെ അഭിപ്രായം ഉയരുന്നുണ്ട്. ഫര്‍ഹദ് സംജി സംവിധാനം ‘കിസി കാ ഭായി കിസി കി ജാന്‍’ ഏപ്രില്‍ 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. സല്‍മാന്റെ മറ്റൊരു ചിത്രമായ ‘അന്തിം; ദ ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തില്‍ പാലക് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
