Connect with us

അനുജത്തിയ്ക്ക് വിവാഹം, സന്തോഷം പങ്കുവെച്ച് സായ് പല്ലവി

Actress

അനുജത്തിയ്ക്ക് വിവാഹം, സന്തോഷം പങ്കുവെച്ച് സായ് പല്ലവി

അനുജത്തിയ്ക്ക് വിവാഹം, സന്തോഷം പങ്കുവെച്ച് സായ് പല്ലവി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് സായ് പല്ലവി.

കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ അനിയത്തിയും നടിയുമായ പൂജ കണ്ണന്‍ താന്‍ വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. തന്റെ പ്രതിശ്രുത വരനെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊണ്ടാണ് പൂജ രംഗത്ത് വന്നത്.

‘നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്‌നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. ഇത് വിനീത്, ഇദ്ദേഹമാണ് എന്റെ സൂര്യകിരണം. പാര്‍ട്‌നര്‍ ഇന്‍ െ്രെകം. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, ഇപ്പോള്‍ എന്റെ പങ്കാളി’ ഇതാണെന്നും പറഞ്ഞാണ് കാമുകനൊപ്പമുള്ള ഫോട്ടോ പൂജ പുറത്ത് വിട്ടത്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മുന്‍പ് അനിയത്തിയെ കുറിച്ച് വാചാലയാവാറുള്ള സായി അനിയത്തിയുടെ വിവാവഹത്തെ കുറിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല. സായിയുടെ അനിയത്തിയായിട്ടാണ് പൂജ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ഇടയ്ക്ക് അഭിനയത്തിലേക്ക് താരസഹോദരി എത്തിയിരുന്നു. എഎല്‍ വിജയ് സംവിധാനം ചെയ്ത ചിത്തിരൈ സെവ്വാനം എന്ന സിനിമയിലാണ് പൂജ അഭിനയിച്ചത്.

അതേ സമയം അനിയത്തി വിവാഹത്തിനായി ഒരുങ്ങുമ്പോഴും സായി വിവാഹത്തിനോട് അനുകൂല നിലപാട് എടുത്തിട്ടില്ലെന്നാണ് വിവരം. ഇത് ആരാധകരെയും നിരാശപ്പെടുത്തുകയാണ്. കരിയറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമകളുമായിട്ടുള്ള തിരക്കിലാണ് സായി പല്ലവിയിപ്പോള്‍. നടി എന്നതിലുപരി ഡോക്ടര്‍ കൂടിയാണ് സായി പല്ലവി. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുന്‍പ് പല അഭിമുഖങ്ങളിലും നടി പറഞ്ഞിട്ടുള്ളത്. അതിന്റെ പ്രധാന കാരണമായി നടി ചൂണ്ടി കാണിച്ചത് മാതാപിതാക്കളെ വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോവേണ്ടി വരുന്നത് തനിക്ക് യോജിക്കാനാവില്ലെന്നായിരുന്നു.

എല്ലാ കാലത്തും മാതാപിതാക്കളോടൊപ്പം കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നുമാണ് സായി പറഞ്ഞത്. നിലവില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന താരസുന്ദരിയാണ് സായി പല്ലവി. ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് കോടിയോളം നടി പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വിവരം.

അതേസമയം, അടുത്തിടെ നടിയുടെ വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്‍ക്കുന്ന സായ്‌യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്‌യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. ‘ഒടുവില്‍ അവള്‍ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്‌നമല്ലെന്ന് അവള്‍ തെളിയിച്ചു, ഹാറ്റ്‌സ് ഓഫ് ടു സായ് പല്ലവി’ എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്. സായ് പല്ലവിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ എക്‌സിലും എത്തുന്നുണ്ട്.

ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ സ്ഥിരമായി വരാറുണ്ടെങ്കിലും ഈ ചിത്രം, സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ ആരെയും പ്രേരിപ്പിക്കുന്നതാണ്. രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തെറ്റാണെന്ന് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് വ്യക്തമാക്കി.

ഈ ചിത്രങ്ങള്‍ തമിഴ് സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ‘എസ്‌കെ21’ എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന്‍ രാജ്കുമാര്‍ നില്‍ക്കുന്നത്. ലോഞ്ചിംഗിനിടെ എടുത്ത ചിത്രമാണ് സായ് പല്ലവിയുടെ വിവാഹമെന്ന പേരില്‍ പ്രചരിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു. വിരാടപര്‍വ്വം, ഗാര്‍ഗി എന്നീ സിനിമകളാണ് സായ് പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 2019ല്‍ പുറത്തിറങ്ങിയ അതിരന്‍ ആണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം.

More in Actress

Trending