Movies
200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം കണ്ട് ചാണ്ടി ഉമ്മന്‍
200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം കണ്ട് ചാണ്ടി ഉമ്മന്‍
തെരെഞ്ഞെടുപ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട് ചാണ്ടി ഉമ്മന്‍. 200 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആവേശം സിനിമ കാണാനാണ് ചാണ്ടി ഉമ്മന്‍ എത്തിയത്. ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് ‘ആവേശം’.
വന്‍ പ്രചാരണ പരിപാടികളാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയത്. ഒന്നരമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികള്‍ക്കാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. ഞങ്ങളെല്ലാം ടീമായിട്ടാണ് വര്‍ക്ക് ചെയ്തത്. ഞങ്ങള്‍ ഒരു കുടുംബമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്‌ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്റെ വരവ്.