Connect with us

ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ‘ഞാൻ ബ്രേക്ക് അപ്പ് ചെയ്ത് ആളെ ‘, ആഗ്രഹം പങ്കുവെച്ച് റെനീഷ

TV Shows

ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ‘ഞാൻ ബ്രേക്ക് അപ്പ് ചെയ്ത് ആളെ ‘, ആഗ്രഹം പങ്കുവെച്ച് റെനീഷ

ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ‘ഞാൻ ബ്രേക്ക് അപ്പ് ചെയ്ത് ആളെ ‘, ആഗ്രഹം പങ്കുവെച്ച് റെനീഷ

ബിഗ് ബോസ് മലയാളം 5 ലെ മത്സരാർത്ഥി റെനീഷ റഹിമാൻ തന്റെ കരിയർ ആരംഭിച്ചത് ‘സീതാ കല്യാണം’ എന്ന ചിത്രത്തിലെ സ്വാതിയായി അഭിനയിച്ചാണ്. സ്വന്തം അഭിപ്രായങ്ങള്‍ എന്നും ഉറക്കെ പറയാൻ ശ്രമിക്കുന്ന ഒരു മത്സരാര്‍ഥിയുമാണ് റെനീഷ. സീരീയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ബിഗ് ബോസിലൂടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ബിഗ് ബോസ് കഴിഞ്ഞിറങ്ങുമ്പോള്‍ ആരെയാണ് ആദ്യം കാണാൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെനീഷ റഹ്‍മാൻ.

മത്സരാര്‍ഥികള്‍ എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യം കാണാൻ ആഗ്രഹിക്കുന്ന ആളെ മത്സാര്‍ഥികള്‍ ഓരോരുത്തരും വ്യക്തമാക്കിയത്. തന്റെ അപ്പച്ചനെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് സെറീന വ്യക്തമാക്കി. ഒരു സ്‍പെഷല്‍ ഫ്രണ്ട് ഉണ്ടെന്ന് പറയുകയായിരുന്നു ശോഭ. ഞാൻ ബ്രേയ്‍ക്കപ്പ് ചെയ്‍ത ആളെയായിരിക്കും തനിക്ക് കാണാൻ ആഗ്രഹം എന്നായിരുന്നു റെനീഷ വ്യക്തമാക്കിയത്.

ഇനി ഒരു ആഴ്‍ച മാത്രമാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഉള്ളത്. ആരായിരിക്കും കീരീടം ചൂടുക എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാ ബിഗ് ബോസ് പ്രേക്ഷകരും. കടുത്ത മത്സരമാണ് ഒന്നാം സ്ഥാനത്തേയ്‍ക്ക് ഷോയില്‍ നടക്കുന്നത്. ഓരോരുത്തരും അവരവരുടെ കഴിവിന്റെ പരമാവധി തന്നെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കളായ റെനീഷ റഹിമാനും സെറീനയും അടുത്തിടെ കൊമ്പുകോര്‍ത്തിരുന്നു. മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചും റെനീഷയും സെറീനയും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. നിലവില്‍ വീണ്ടും സൗഹൃദത്തിലാണ് ഇരുവരും. സൗഹൃദക്കാഴ്‍ചകളാല്‍ മനോഹരമാണ് ബിഗ് ബോസ് ഹൗസ് ഇപ്പോള്‍. ബിഗ് ബോസ് റിയാലിറ്റി ഷോ അവസാന ഘട്ടത്തില്‍ എത്തിയതിനാല്‍ മത്സരാര്‍ഥികള്‍ എല്ലാവരും സൗഹൃദത്തോടെ ഒത്തൊരുമിച്ച് പോകാനാണ് ശ്രമിക്കുന്നതും. അഖില്‍ മാരാരും ജുനൈസുമടക്കം ഇപ്പോള്‍ ഹൗസില്‍ സൗഹൃദം നിലനിര്‍ത്തുന്നു. അപ്പോഴും കിരീടമെന്ന ലക്ഷ്യം മറക്കുന്നില്ല.

More in TV Shows

Trending

Recent

To Top