വിവാഹശേഷം റോബിൻ പറഞ്ഞത് നടക്കില്ല; കാരണം ഇതാണ്; തുറന്നടിച്ച് ആരതി!!!
By
മലയാളികളുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്‌ണൻ. ഒരു ഡോക്‌ടർ കൂടിയായ റോബിൻ രണ്ട് വർഷം മുൻപ് നടന്ന സീസണിലാണ് പങ്കെടുത്തതെങ്കിലും ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്, ബിഗ് ബോസ് സമയത്ത് തന്നെ നിരവധി വിവാദങ്ങളിലും താരം പെട്ടിരുന്നു.
റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് റോബിനും ആരതിയും. കഴിഞ്ഞ ദിവസമായിരുന്നു തന്റെ വിവാഹതീയതി ആരാധകരെ റോബിൻ അറിയിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
ജൂൺ 26 നാണ് വിവാഹം. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ആരതി സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടും ബിസിനസിന്റെയും മറ്റുമായി നിരവധി തിരക്കുകളൊക്കെ ഉള്ളത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്.
നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തിലായിരുന്നു വിവാഹത്തെ കുറിച്ച് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തിയത്. ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞുള്ള ഒരു പോസ്റ്റായിരുന്നു റോബിനും ആരതിയും പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് വിവാഹം വൈകിയതെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ആരതി. ഒരു യുട്യൂബ് ചാനലുകളോടാണ് താരത്തിന്റെ പ്രതികരണം.
എനിക്ക് വേണ്ടിയായിരുന്നു വിവാഹം കുറച്ച് ഡിലേ ആക്കിയത്. എന്റേതായ ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ റോബിൻ ചേട്ടനും ചില ബിസിനസും കാര്യങ്ങളുമൊക്കെ വന്നു. അപ്പോൾ രണ്ട് പേരും പ്ലാൻ ചെയ്തിട്ടായിരുന്നു ഇങ്ങനെയൊരു ടൈം എടുത്തത്. രണ്ട് പേരുടെ തിരക്കുകൾ കഴിഞ്ഞു. അങ്ങനെയാണ് വിവാഹ തീയതി തീരുമാനിച്ചത്.
ഗുരുവായൂരിൽ വെച്ചായിരിക്കാം വിവാഹം. ജീവിതത്തിൽ വെൽ പ്ലാൻഡ് ആയി കാര്യങ്ങൾ ചെയ്യുന്നൊരാളല്ല ഞാൻ. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മുക്ക് പറ്റുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന ആളാണ്. അത് സിനിമയായാലും ബിസിനസ് ആയാലും’, താരം വ്യക്തമാക്കി. റോബിൻ ചേട്ടന്റെ പ്രേക്ഷക പിന്തുണയിൽ വളരെ അധികം സന്തോഷം തോന്നാറുണ്ട്. സാധാരണ വിജയിച്ച ആളിനായിരിക്കും പിന്തുണ കൂടുതൽ. റോബിൻ ചേട്ടൻ വിജയിച്ചിട്ട് പോലുമില്ല, എന്നിട്ടം ഇപ്പോഴും അന്ന് ഇഷ്ടപ്പെട്ടവർ ഇഷ്ടപ്പെടുന്നു എന്നത് സന്തോഷമാണ്.
വെറും 70 ദിവസം കൊണ്ടാണല്ലോ ഈ ഇഷ്ടം നേടിയെടുത്തത്. അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ ഇഷ്ടപ്പെടാത്തവരുമുണ്ട്. പക്ഷേ പോസിറ്റീവ് സൈഡ് മാത്രം നമ്മുക്ക് നോക്കിയാൽ മതിയല്ലോ. വളരെ കുറച്ച് സമയം കൊണ്ട് ഇഷ്ടപ്പെടീക്കുകയെന്നത് എല്ലാവർക്കും സാധിക്കില്ലല്ലോ, അത് നമ്മൾ അക്സപ്റ്റ് ചെയ്യണം. എനിക്ക് എന്റെ പാട്ണർ എന്ന നിലയിൽ അത് ആലോചിക്കുമ്പോൾ വളരെ സന്തോഷമാണ്.
ബിഗ് ബോസ് ഷോ ഒക്കെ കഴിഞ്ഞു, ഇനി ആൾ ആളുടെ ബിസിനസുമായി മുന്നോട്ട് പോകുകയാണ്. ഞാനും എന്റെ കാര്യങ്ങളുമായി പോകുകയാണ്. രണ്ടുപേരും രണ്ടുപേരുടെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തത് പോലെ നടന്നതോടെ വിവാഹത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തു’, ആരതി വ്യക്തമാക്കി. വിവാഹശേഷം ദുബായിൽ സെറ്റിലാവും എന്ന് കഴിഞ്ഞ ദിവസം റോബിൻ പറഞ്ഞിരുന്നു.
എന്നാൽ ദുബായിൽ സെറ്റിൽഡ് ആവാൻ സാധിക്കില്ലെന്നാണ് ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ആരതി നൽകിയ മറുപടി. ‘ അങ്ങനെയല്ല പുള്ളി പറഞ്ഞത്, സെറ്റിലാവാൻ ആഗ്രഹമുണ്ടെന്നാണ്. നമ്മുക്ക് പല രാജ്യങ്ങളിലും പോണം കാണണം എന്നൊക്കെ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. എന്തായാലും ദുബായിൽ സെറ്റിൽ ആവാൻ സാധിക്കില്ല. എന്റെ ബിസിനസ് ഇവിടെ നാട്ടിലാണ്. റോബിൻ ചേട്ടനാണെങ്കിലും കാര്യങ്ങളൊക്കെ നാട്ടിലാണ്’,എന്നും ആരതി പറഞ്ഞു.
കുറച്ച് ബിസിനസ് പ്ലാൻസൊക്കെയുണ്ട്. ഗോൾഡൻ വിസ ലഭിച്ചിരുന്നു. സാധാരണ ആളുകൾ ഗോൾഡൻ വിസ കിട്ടിയാൽ അതുവേണ്ട രീതിയിൽ ഉപയോഗിക്കില്ല. നമുക്ക് ഒരുപാട് ഓപ്പർച്യൂണിറ്റുകളുള്ള സ്ഥലമാണ് യുഎഇ. ഞാനത് ഒരുപാട് എക്സ്പ്ലോർ ചെയ്യുകയും ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ച് വരികയുമാണ്. അവിടുത്തെ ഗവൺമെന്റ് അംഗീകരിച്ച എനിക്ക് ഒരു ഗോൾഡൻ വിസ തന്നത് വലിയൊരു കാര്യമാണ്.
അതിനുശേഷമാണ് ഞാൻ അതിന്റെ പോസിബിലിറ്റിസിനെ കുറിച്ച് ഒരു സ്റ്റഡി നടത്തിയത്. ‘അതുകൊണ്ടാണ് ദുബായ് പോലെ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത്. ദുബായിൽ പനമേര എടുത്തതും അതുകൊണ്ടാണ്. അവിടെ വാങ്ങാൻ കാശ് കുറവാണ്. ഞാനൊരു ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലെ ആളാണ്. എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല. ഇവിടുത്തെക്കാളും നാലിൽ ഒന്ന് കാശ് മാത്രമെ അവിടെയാകുന്നുള്ളൂ. അതുകൊണ്ടാണ് അവിടെ ഒരെണ്ണം എടുത്തത്. ഇവിടെയും ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട്.’ ഒരുപാട് കോടീശ്വരൻ ആവണം എന്നൊന്നുമില്ല. എന്നാലും ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെയുണ്ട്.
ആളുകളെ സഹായിക്കണമെന്ന് എനിക്കുണ്ട്. എന്റെ ബിസിനസ് റെഡിയായാൽ ഒരുപാട് ആളുകൾക്ക് തൊഴിൽ കൊടുക്കണമെന്നും ആഗ്രഹമുണ്ട്. കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിലാവാനാണ് പ്ലാൻ.’ ‘കല്യാണം കഴിഞ്ഞാൽ പൊടിക്കും ഗോൾഡൻ വിസ കിട്ടും. കാര്യം നല്ലൊരു ഫാഷൻ ഡിസൈനറാണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റർനാഷണൽ ബ്രാൻഡിങ്ങിന്റെ എന്തെങ്കിലും സംഭവം ദുബായിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നും റോബിൻ പറഞ്ഞിരുന്നു.