Actress
സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്‍; അച്ഛന്‍ മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ!
സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്‍; അച്ഛന്‍ മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ!
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ വിയോഗം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജോസഫ് ഫിലിപ്പ് തന്റെ 83ാം വയസിലാണ് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. അച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ കരഞ്ഞ് തളര്‍ന്ന കണ്ണുകളുമായിരിക്കുന്ന മീരയുടെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയെ വേദനിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടിയ്ക്കും കുടുംബത്തിനുമെതിരെ നടന്നത്. അച്ഛന്‍ മരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നോ, എല്ലാവരും യൂണിഫോം പോലെ വെള്ളയും വെള്ളയും ഒക്കെയെടുത്ത് വെച്ചിട്ടുണ്ടല്ലോ. അച്ഛനെതിരെ കേസ് കൊടുത്ത മോളല്ലേ…ഇതൊക്കെ മാധ്യമങ്ങളെ കാണിക്കാനുള്ള ചീപ്പ് ഷോയാണ് എന്നായിരുന്നു വിമര്‍ശനങ്ങളേറെയും.
എന്നാല്‍ ഇപ്പോഴിതാ നടിയ്‌ക്കെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ വന്നിരിക്കുകയാണ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മറ്റ് നാല് സഹോദരങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കുടുംബത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെട്ട അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എപ്പോഴും ഒത്തൊരുമയോടെ സ്‌നേഹത്തോടെ കഴിയുക എന്നതായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ അക്കാര്യം മീര സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന്‍ പോയി എങ്കിലും ബന്ധങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു വിള്ളലും സംഭവിക്കില്ല എന്ന് പറയും വിധമാണ് മീരയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.
എന്നാല്‍ കുടുംബത്തിന്റെ നെടുന്തൂണായ അച്ഛന്‍ മരണപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞില്ല, അതിനുള്ളിലെങ്ങനെ ഇത്ര സന്തോഷിച്ച് ഫോട്ടോ എടുക്കാന്‍ കഴിയുമെന്നാണ് പലരുടെയും ചോദ്യം. നടിയുടെ സ്റ്റോറി സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായതോടെയാണ് അതിന് കമന്റുകളുമായി ആളുകള്‍ എത്തിയത്. ഇത്രയ്ക്ക് ക്രൂരയായിരുന്നോ മീര ജാസ്മിന്‍, ഒരു കാലത്ത് എന്റെ ക്രഷ് ആയിരുന്നു, ഇപ്പോള്‍ കാണുന്നത് തന്നെ ഇഷ്ടമല്ല, മുമ്പുള്ള അതേ അഹങ്കാരം തന്നെയാണ് ഇപ്പോഴും, എന്നു തുടങ്ങി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അച്ഛന്റെ വിയോഗ ശേഷം മീര ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ദിലീപ് എത്തിയതും ശ്രദ്ധ നേടിയിരുന്നു. ദിലീപ് എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കാനെത്തിയ രണ്ട് പേരോടൊപ്പം നടന്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്തതും വിവാദമായിരുന്നു. മരണ വീട്ടിലാണോ ഇത്തരത്തിലുള്ള പ്രവര്‍ത്തകളെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ തന്നോട് ഒരാള്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പറ്റില്ല എന്ന് പറയാന്‍ പഠിച്ചിട്ടില്ല എന്നും മരണ വീടാണ് എന്നൊക്കെ സെല്‍ഫി എടുക്കാന്‍ വന്നവര്‍ ശ്രദ്ധിക്കണമായിരുന്നുവെന്നുമാണ് ദിലീപ് പിന്നീട് പറഞ്ഞത്.
അടുത്തിടെയാണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടെടുത്ത താരത്തെ നിരവധി പേരാണ് പിന്തുടരുന്നത്. മോഡേണ്‍ വേഷങ്ങളിലാണ് മീര പിന്നീട് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതേ കുറിച്ച് താരം അടുത്തിടെ പറയുകയും ചെയ്തിരുന്നു. തന്റെ പഴയ സിനിമകള്‍ കണ്ട പ്രേക്ഷകരുടെ മനസ്സില്‍ എനിക്കൊരു സ്ഥനാമുണ്ട്. എപ്പോഴും സാരിയും ചുരിദാറും ഒക്കെ ഇട്ട് നടക്കുന്ന ആളായിട്ടാണ് ആളുകള്‍ക്ക് എന്നെ പരിചയമുള്ളത്. അതല്ലാതെ മറ്റൊരു ഭാഗം ആരും കണ്ടിട്ടില്ല. എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്. അത് ആളുകളെ കാണിക്കണം, എന്റെ ജീവിതം ഇങ്ങനെയാണ് എന്ന് പറയണമായിരുന്നു. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമിലെ ഇത്തരം ചിത്രങ്ങളെന്നും മീര പറയുന്നു.