Connect with us

നല്ല ആള്‍ക്കൂട്ടമുള്ള ലൊക്കേഷനില്‍ കാറില്‍ വന്നിറങ്ങിയാല്‍ മോഹന്‍ലാല്‍ നമ്മളുടെ കൈ പിടിക്കും, അയാള്‍ അങ്ങനെയൊരു മനുഷ്യനാണ്; മമ്മൂട്ടിയ്ക്ക് ഈ പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്‌നം; രഞ്ജിത്ത്

Malayalam

നല്ല ആള്‍ക്കൂട്ടമുള്ള ലൊക്കേഷനില്‍ കാറില്‍ വന്നിറങ്ങിയാല്‍ മോഹന്‍ലാല്‍ നമ്മളുടെ കൈ പിടിക്കും, അയാള്‍ അങ്ങനെയൊരു മനുഷ്യനാണ്; മമ്മൂട്ടിയ്ക്ക് ഈ പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്‌നം; രഞ്ജിത്ത്

നല്ല ആള്‍ക്കൂട്ടമുള്ള ലൊക്കേഷനില്‍ കാറില്‍ വന്നിറങ്ങിയാല്‍ മോഹന്‍ലാല്‍ നമ്മളുടെ കൈ പിടിക്കും, അയാള്‍ അങ്ങനെയൊരു മനുഷ്യനാണ്; മമ്മൂട്ടിയ്ക്ക് ഈ പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്‌നം; രഞ്ജിത്ത്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

എന്നാല്‍ മോഹന്‍ലാല്‍ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് പോകുന്നതെന്നാണ് ആരാധകരടക്കം പറയുന്നത്. നടന്റെ അടുത്ത കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് മോഹന്‍ലാലിന് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്ത് കൊണ്ട് സംസാരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നു. മോഹന്‍ലാല്‍ കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ലാല്‍ ഒരു ദിവസം കൊണ്ട് തുടങ്ങിയതല്ല. അപരിചിതര്‍ മാത്രമുള്ള ലൊക്കേഷനൊക്കെ ലാലിന് വലിയ പാടാണ്. പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ.

മമ്മൂട്ടിയ്ക്ക് അത് പ്രശ്‌നമല്ല. അവന്റെ കൈയില്‍ എന്തോ ഉണ്ട്, അവനെ വിളി എന്ന് പറയും. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകള്‍ കണ്ട് ലാലിന് ഇയാള്‍ കൊള്ളാം എന്ന് തോന്നിക്കാണും. അപ്പോഴും നിര്‍മാതാവിന്റെ സ്ഥാനത്ത് അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അയാള്‍ അങ്ങനെയൊരു മനുഷ്യനാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഇപ്പോഴും ക്യാമറയുടെ മുന്നില്‍ നൂറ് പേരെ ഇടിക്കുന്ന ആള്‍ നല്ല ആള്‍ക്കൂട്ടമുള്ള ലൊക്കേഷനില്‍ കാറില്‍ വന്നിറങ്ങിയാല്‍ ഞാനുണ്ടെങ്കില്‍ നമ്മളുടെ കൈ പിടിക്കും.

കൈ വിട് എന്ന് പറഞ്ഞാല്‍ കൈയവിടെ ഇരിക്കട്ടെ എന്ന് പറയും. ഈ കടമ്പ കടന്ന് പോകാന്‍ ഇപ്പോഴും പ്രശ്‌നമുള്ള ആളാണ്. മുറിയ്ക്കകത്ത് എത്തുമ്പോഴാണ് അയാള്‍ക്ക് സമാധാനമാകുന്നത്. മമ്മൂട്ടിയ്ക്ക് ഈ പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്‌നമെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഇവിടെയൊന്നും ആരും ഇല്ലേ എന്ന് ചോദിക്കും. രണ്ട് പേരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ഒരു ഭാഷയെ അനുകരിക്കുകയല്ല വേണ്ടത്. പ്രാഞ്ചിയേട്ടനില്‍ തൃശൂര്‍ ശൈലിയാണെങ്കിലും എന്തൂട്ടാ എന്നൊന്നും പറയുന്നില്ല. ഡയലോഗില്‍ മമ്മൂട്ടി ഹോം വര്‍ക്ക് ചെയ്യും. ലാല്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കാത്ത ആളാണ്. ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. തൃശൂര്‍ ഭാഷയെ അനുകരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇതേ ജയകൃഷ്ണന്‍ ക്ലാരയോട് ശുദ്ധ റൊമാന്‍സില്‍ സംസാരിക്കുന്നുണ്ട്. ലാലിന്റെ ഭാഷയ്ക്ക് ഒരു താളമുണ്ട്. അത് ഞാനുമായി മാച്ച് ചെയ്യാറുണ്ടെന്ന് പലരും പറയാറുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് നിരവധി സിനിമകള്‍ രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്. ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു രഞ്ജിത്തും മോഹന്‍ലാലും. പിന്നീട് മമ്മൂട്ടിക്കൊപ്പവും തുടരെ ശ്രദ്ധേയ സിനിമകള്‍ രഞ്ജിത്ത് ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസം രഞ്ജിത്ത് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിന് മുഖ്യാതിഥിയായി മലയാളത്തിലെ പ്രമുഖ നടനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്നാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് പറഞ്ഞത്.

ഉദ്ഘാടന ദിവസം ആരാഞ്ഞ നടനോട് എട്ടാം തീയതിയാണെന്ന് അറിയിച്ചപ്പോള്‍ അന്ന് തനിക്ക് പനി വന്നേക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്നുള്ള ശ്രമത്തിലാണ് രാജ്യം കണ്ട അഭിനേതാക്കളില്‍ പ്രഥമസ്ഥാനീയനായ നാന പടേക്കറിലേക്ക് അക്കാദമി എത്തിച്ചേര്‍ന്നത്. ക്ഷണം സ്വീകരിച്ചെത്തിയതില്‍ നാന പടേക്കറോട് നന്ദിയുണ്ടെന്നും രഞ്ജിത്ത് ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.

അതേസമയം കുറ്ച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍ നായര്‍ പറഞ്ഞ കാര്യങ്ങളും വൈറലായി മാറിയിരുന്നു. പഴയ മോഹന്‍ലാലിനെ കാണാന്‍ ഇനി ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ബിജു. മോഹന്‍ലാലിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് ബിജു. നിലവില്‍ മോഹന്‍ലാലുമായി യാതൊരു കോണ്‍ടാക്ടും തനിക്കില്ലെന്നാണ് അഭിമുഖത്തില്‍ ബിജു വെളിപ്പെടുത്തിയത്.

മോഹന്‍ലാലിന് ബിസിനസ് പറഞ്ഞിട്ടുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ ജാതകപ്രകാരം അഭിനയിക്കുകയാണ് പുള്ളിയ്ക്ക് പറ്റിയ പണി. എണ്‍പത്തിനാല് വയസ് വരെ മോഹന്‍ലാലിന് അഭിനയിക്കാന്‍ പറ്റും. ഒരു പ്രമുഖ ജോത്സ്യനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ ബിസിനസ് ചെയ്യരുത്. അദ്ദേഹത്തിന്റെ ബിസിനസുകള്‍ എന്തൊക്കെയാണെന്നോ സാമ്പത്തിക സ്ഥിതി എന്താണെന്നോ ഒന്നും അറിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top