മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. ചിത്രത്തിന്റെ ക്ലൈമാക്സിലെ ശ്രീനാഥ് ഭാസിയുടെ മേക്കോവര്‍ പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ശരീരം നിറയെ ചെളിയും മുറിവുമായി ജീവന് മാത്രം ബാക്കിയായി നില്ക്കുന്ന സുഭാഷ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഭാസി കാഴ്ചവച്ചതും.
ക്ലൈമാക്സില്‍ ശ്രീനാഥ് ഭാസിയുടെ ശരീരം നിറയെ ബിസ്ക്കറ്റ് പൊടിച്ചു വച്ച് ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് ആണ്. അതുകൊണ്ട് തന്നെ ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി, ഈ സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ച് പൂര്‍ത്തീകരിച്ചതെന്ന് സംവിധായകന് ചിദംബരം പറയുന്നു.
‘മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്സില്‍ ഭാസിയ്ക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകള്‍. റോണെക്സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയര്‍ ആയ മേക്കപ്പ്മാന് ആണ്. ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന് പോലും യഥാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു.’ എന്നും സംവിധായകന് ചിദംബരം പറയുന്നു.
2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാര്‍ഥ അനുഭവം ആസ്പദമാക്കിയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രം ഒരുക്കിയത്.
ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്!ണന്, ദീപക് പറമ്പോല്‍, വിഷ്!ണു രഘു, അരുണ്‍ കുര്യന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...