Connect with us

ഞാന്‍ എല്ലാം കൊടുത്തുവിടാം, എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം, എനിക്ക് അറിയാം ഒറ്റപ്പെടല്‍ എന്താണ് എന്ന് ; ജയില്‍പുള്ളികളോട് ബാല

Malayalam

ഞാന്‍ എല്ലാം കൊടുത്തുവിടാം, എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം, എനിക്ക് അറിയാം ഒറ്റപ്പെടല്‍ എന്താണ് എന്ന് ; ജയില്‍പുള്ളികളോട് ബാല

ഞാന്‍ എല്ലാം കൊടുത്തുവിടാം, എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം, എനിക്ക് അറിയാം ഒറ്റപ്പെടല്‍ എന്താണ് എന്ന് ; ജയില്‍പുള്ളികളോട് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. അടുത്തിടെയാണ് താരം കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അപ്പോഴും മലയാളികള്‍ ഒന്നടങ്കം താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ബാലയുടെ ഭാര്യ എലിസബത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിയത്.

ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും പൊതുവേദികളില്‍ താന്‍ നടത്തുന്ന പ്രസംഗങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബാല എത്താറുണ്ട്. ഇപ്പോഴിതാ ജയില്‍ പുള്ളികള്‍ക്ക് മുന്നില്‍ നടത്തിയ ബാലയുടെ പുതിയൊരു പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവിടെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ബാല തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

ജയില്‍ പുള്ളികള്‍ എല്ലാം തന്നെക്കാളും സുന്ദരന്മാരുമായിരിക്കുന്നു എന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്. അടുത്ത പടത്തില്‍ താനൊരു ജയില്‍ പുള്ളി ആണെന്നും ബാല പറഞ്ഞു. നിങ്ങളില്‍ ഒരാളെ പോലെ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ബാല പിന്നീട് കരള്‍ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചാണ് സംസാരിച്ചത്.

‘വലിയ ഒരു സര്‍ജറി കഴിഞ്ഞതാണ്. ഞാന്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വരെ വിശ്വസിച്ചതാണ്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ അത്ഭുതം സംഭവിച്ചു. എന്റെ ചേച്ചി ചോദിച്ച ആ ഒരു മണിക്കൂര്‍ സമയം കൊണ്ടാണ് ബോഡിയില്‍ മാറ്റം സംഭവിച്ചത്. മരിച്ചുകിടന്ന ബോഡിയിലേക്ക് മാറ്റങ്ങള്‍ അരമണിക്കൂറിനുള്ളില്‍ സംഭവിച്ചു. അങ്ങനെ പത്തുമണിക്കൂറിനുള്ളില്‍ ശരീരം വീണ്ടും പഴയ രീതിയിലാകാന്‍ തുടങ്ങി. ഒപ്പറേഷന്‍ കഴിഞ്ഞു ജീവനും കിട്ടി,’

‘അടുത്തിടെയാണ് ഞാന്‍ പതിനേഴ് വയസ്സില്‍ മരിക്കേണ്ട ആളാണെന്ന് തുറന്നു പറയുന്നത്. എട്ടുതവണയാണ് ഞാന്‍ മരണത്തെ അതിജീവിച്ചെത്തിയത്. ഞാന്‍ സ്വയം തീരുമാനിച്ചു ഞാന്‍ മരിക്കേണ്ട ആളല്ലെന്ന്. എന്റെ സുഹൃത്തുക്കള്‍ വന്നിട്ടാണ് ഗുരുതരാവസ്ഥയിലായ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണ വാര്‍ത്തകളും വന്നു. എന്നാല്‍വീണ്ടും വന്നപ്പോള്‍ എന്താണ് മാറ്റം എന്ന് ആളുകള്‍ ചോദിച്ചു. എനിക്ക് എല്ലാം പഴയതായി തോന്നുന്നുവെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ കാഴ്ചപ്പാട് മാറിപ്പോയി എന്ന് തോന്നി. ഞാന്‍ ചിന്തിക്കുന്ന രീതി മാറിപ്പോയി,’ ബാല പറയുന്നു.

‘ജയിലില്‍ കിടക്കുമ്പോള്‍ ആളുകള്‍ കരുതും ഇത് ശിക്ഷ ആണെന്ന്. എന്നാല്‍ അങ്ങനെ അല്ല, ഇതൊരു പുനര്‍ചിന്തനത്തിനുള്ള സമയം ആയി കാണലാണ് ശരി. നിങ്ങള്‍ ആഘോഷിക്കൂ, സങ്കടത്തോടെ ഇരിക്കരുത്. നിങ്ങള്‍ ഇവിടെ നിന്നും പുറത്തുപോകുമ്പോള്‍ നല്ലൊരു വ്യക്തിയായി പുറത്തേക്ക് പോകുമെന്ന് ചിന്തിക്കൂ, ലോകം നിങ്ങള്‍ക്ക് ബഹുമാനം നല്‍കും. നിങ്ങള്‍ ചിരിച്ചാല്‍ എല്ലാവരും ചിരിക്കും,’

‘നിങ്ങള്‍ ഡിപ്രഷനില്‍ നിന്നും മാറാന്‍ സ്‌പോര്‍ട്‌സ് ഒക്കെ ചെയ്യണം. ചെസ്സും, കാരംസും ഒക്കെ കളിക്കണം. ഞാന്‍ എല്ലാം കൊടുത്തുവിടാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് അറിയാം ഒറ്റപ്പെടല്‍ എന്താണ് എന്ന്, നിങ്ങള്‍ എത്രയും വേഗം പുറത്തിറങ്ങട്ടെ ലോകം തന്നെ കൂടെ ഉണ്ടാകും,’ ബാല വേദിയില്‍ പറഞ്ഞു.

ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പെട്ടാണ് ഇവര്‍ ജയിലില്‍ കിടക്കുന്നത്. റേപ്പും കൊലപാതകവും ഒന്നും ചെയ്തവരല്ല സബ് ജയിലില്‍ ഉള്ളത്. അവര്‍ ഡിപ്രഷനില്‍ നിന്നും മുക്തരാകാനാണ് തന്നാലാകുംപോലെ സഹായിച്ചത്. സ്ത്രീധനം ചോദിക്കുന്നതൊക്കെ െ്രെകം ആണ്. പെണ്ണിന്റെ അടുത്തുപോയി കാശ് ചോദിക്കുന്നവര്‍ ആണല്ല, അവനെയൊക്കെ തൂക്കി ജയിലില്‍ ഇടണമെന്നും പരിപാടിക്ക് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, അടുത്തിടെയാണ് ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.

നിരന്തരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ആളാണ് ബാല. ഒരിടയ്ക്ക് എലിസബത്തിന് ഒപ്പമുള്ള വീഡിയോകളുമായി എത്തിയിരുന്ന നടന്‍ കുറച്ചു നാളുകളായി കൂട്ടുകാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായവര്‍ക്കുമൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്. യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ എലിസബത്താക്കട്ടെ, മാതാപിതാക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ തനിച്ചോ ഉള്ള വ്‌ളോഗുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്.

More in Malayalam

Trending

Recent

To Top