Bollywood
ദൈവം തരാത്തത് ഡോക്ടര്‍ തരും, എന്റെ മുഖത്തിന് ഇത്രയും ഭംഗിയോ ശരീരത്തിന് ആകാരവടിവോ ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രാഖി സാവന്ത്
ദൈവം തരാത്തത് ഡോക്ടര്‍ തരും, എന്റെ മുഖത്തിന് ഇത്രയും ഭംഗിയോ ശരീരത്തിന് ആകാരവടിവോ ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രാഖി സാവന്ത്
പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ബോളിവുഡ് താരം രാഖി സാവന്ത്. നടിയുടേതായി പുറത്തത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുക്കവെ രാഖി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. കരണ്‍ ജോഹറിനെ ട്രോളി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്.
‘എന്റെ മുഖം കാണാന്‍ ഇത്രയും ഭംഗിയില്ലായിരുന്നു. എന്റെ ശരീരത്തിന് ഇത്രയും ആകാരവടിവോ ഇല്ലായിരുന്നു’ എന്നാണ് വീഡിയോയില്‍ രാഖി പറയുന്നത്.
പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന് കരണ്‍ എടുത്ത് ചോദിക്കുകയായിരുന്നു. ‘എന്റെ ചുണ്ടുകള്‍ വളരെ നേര്‍ത്തതായിരുന്നു. അതുകൊണ്ട് സിലിക്കണ്‍ ഉപയോഗിച്ച് ശരിയാക്കി’ എന്നാണ് ഇതിന് മറുപടിയായി രാഖി പറഞ്ഞത്. സിലിക്കണ്‍ ഉപയോഗിച്ചെന്നോ? അത് ചുണ്ട് ശരിയാക്കിയോ എന്നും കരണ്‍ ചോദിക്കുന്നുണ്ട്.
‘എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ദൈവം തരാത്തത് ഡോക്ടര്‍ തരും എന്നാണ് പറയപ്പെടുന്നത്. മിസ് വേള്‍ഡ് മുതല്‍ മിസ് യൂണിവേഴ്‌സ് വരെ, വലിയ നടിമാര്‍ വരെ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ രാഖി സാവന്തിന് എന്തുകൊണ്ട് ആയിക്കൂടാ?’ എന്നാണ് രാഖി കരണിനോട് തിരിച്ചു ചോദിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്ന് അഭിമാനത്തോടെ സമ്മതിച്ച രാഖിയ്ക്ക് കൈയ്യടിക്കുമ്പോള്‍ കരണ്‍ താരത്തോടെ നിന്ദ്യമായി പെരുമാറി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സാറ ഖാന്‍, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ എന്നിവരോട് ഈ ചോദ്യം കരണ്‍ ചോദിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.